HOME
DETAILS

ഈ ലക്ഷണങ്ങളുണ്ടോ നിങ്ങളില്‍?  എന്നാല്‍ ശരീരത്തില്‍ കാല്‍സ്യം കുറവാണ്, പെട്ടെന്ന് തിരിച്ചറിയുക  

  
Web Desk
August 10 2024 | 09:08 AM

Low calcium in the body quickly recognize

എല്ലുകള്‍ക്കും പല്ലുകള്‍ക്കും എന്നുവേണ്ട ശരീരത്തിന് ഏറ്റവും അവശ്യമായ ധാതുവാണ് കാത്സ്യം. പല കാരണങ്ങള്‍ കൊണ്ടും ശരീരത്തില്‍ കാത്സ്യം കുറയാറുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ കാത്സ്യം കുറയുമ്പോള്‍ അത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഹൃദയത്തിന്റെയും പേശികളുടെയും ശരിയായ പ്രവര്‍ത്തനത്തിനും കാത്സ്യം പ്രധാനമാണ്. 

പേശികള്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് കാത്സ്യം കുറയുന്നതിന്റെ പ്രധാന സൂചന. പേശിവലിവ്, കൈകാല്‍ മരവിപ്പ്, നടക്കുമ്പോ തുടകള്‍ക്കും കൈകള്‍ക്കും വേദന അനുഭവപ്പെടുക തുടങ്ങിയവ കാത്സ്യ കുറവിന്റെ ലക്ഷണങ്ങളാണ്. എല്ലിന്റെ തേയ്മാനത്തിനും അഥവാ ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടാനും ഇത് കാരണമാകുന്നുണ്ട്. പല്ലുകള്‍ പൊട്ടുന്നതും പല്ലുകള്‍ പെട്ടെന്ന് കേടാവുന്നതും പല്ലിന്റെ ഇനാമലിന് ഉണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങളും കാത്സ്യം കുറവിന്റെ  ലക്ഷണമാകാം.

ck.jfif

നഖങ്ങളുടെ ആരോഗ്യത്തിനും കാത്സ്യം അത്യാവശ്യമാണ്. പെട്ടെന്ന് പൊട്ടുന്ന നഖങ്ങള്‍  കാത്സ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്നു. അതുപോലെ വരണ്ട നഖങ്ങള്‍, വരണ്ട ചര്‍മ്മം, പരുപരുത്ത തലമുടി, ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചില്‍ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം. രണ്ടുതരത്തിലാണ് ശരീരം കാല്‍സ്യം കണ്ടെത്തുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും മററു സപ്ലിമെന്റുകളില്‍ നിന്നും. മറ്റൊന്ന്, എല്ലുകളില്‍ നിന്ന്. നാംകഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യമുള്ള കാല്‍സ്യം ലഭിക്കാതെ വരുമ്പോള്‍ ശരീരം എല്ലുകളില്‍ ശേഖരിച്ചുവച്ച കാല്‍സ്യം ഉപയോഗപ്പെടുത്തുന്നു. പിന്നീട് ഭക്ഷണത്തില്‍ നിന്നു കിട്ടുമ്പോള്‍ എല്ലുകളില്‍ വീണ്ടും പുനഃസ്ഥാപിക്കുന്നു.

cal.webp

ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കില്‍ പോലും കാത്സ്യത്തിന്റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമായി അമിത ക്ഷീണവും ഉണ്ടാകാം. മാത്രമല്ല, ചിലരില്‍ ഓര്‍മ്മക്കുറവ്, വിഷാദം, മറ്റ് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ കാത്സ്യത്തിന്റെ കുറവ് മൂലം ഉണ്ടാകാം. അതുപോലെ ചിലരില്‍ ഹാര്‍ട്ട് ബീറ്റ് കൂടുന്നതും സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും കാത്സ്യക്കുറവു മൂലമാകാം.  ഇത് പരിഹരിക്കാന്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പാല്‍, തൈര്, ചീസ്, യോഗര്‍ട്ട്, മുട്ട, ബദാം, സോയാ മില്‍ക്ക്, എള്ള്, ചിയ വിത്തുകള്‍, വെണ്ടയ്ക്ക, മത്തി, ഇലക്കറികള്‍, ബീന്‍സ്, മത്സ്യം, നട്‌സ്  തുടങ്ങിയവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. 

Calcium is essential for healthy bones, teeth, and overall bodily functions. Learn about the symptoms of calcium deficiency, its impact on health, and the best dietary sources to maintain optimal calcium levels



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago