ശമ്പളയിനത്തില്‍ ആറ് കോടിയുടെ കുടിശിക, തോട്ടം പിടിച്ചെടുത്ത് തൊഴിലാളികളുടെ പ്രതിഷേധം.
ശമ്പളവും ആനുകൂല്യങ്ങളും കുടിശികയായതോടെ അറ്റക്കെ പ്രയോഗമെന്ന നിലയില്‍ ഇടുക്കിയില്‍ തൊഴിലാളികള്‍ ഏലത്തോട്ടം പിടിച്ചെടുത്തു. തൊഴിലാളികളുടെ ശമ്പളം, ഗ്രാറ്റിവിറ്റി, ബോണസ് അടക്കം 6 കോടി രൂപയുടെ കുടിശികയാണ് മാനേജ്‌മെന്റ് വരുത്തിയപ്പോഴാണ് തൊഴിലാളികളുടെ ഈ പ്രതിഷേധം. 430 ഏക്കറോളം വരുന്ന ഉപ്പുതറയിലെ നെടുംപറമ്പില്‍ ഏലം എസ്റ്റേറ്റാണ് തൊഴിലാളികള്‍ കൈയേറിയത്.
പിടിച്ചെടുത്ത ഭൂമി തൊഴിലാളികള്‍ തുല്യമായി വീതിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ്‌റ്റേറ്റില്‍ 270 സ്ഥിരം ജോലിക്കാരും 30 താല്‍ക്കാലിക ജീവനക്കാരും, 25 ഓഫീസ് ജോലിക്കാരും കമ്പനിയിലുണ്ടായിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും കൊടുത്താല്‍ മാത്രമേ പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കു എന്ന നിലപാടിലാണ് തൊഴിലാളികള്‍.
മാനേജ്‌മെന്റിന്റെ നീക്കങ്ങള്‍ ഭയന്ന് ജീവനക്കാര്‍ എസ്റ്റേറ്റില്‍ തന്നെയാണ് ഇപ്പോള്‍ താമസിക്കുന്നത്. ഓരോ തൊഴിലാളിക്കും ഏറ്റവും കുറഞ്ഞത് 70,000 രൂപ വീതം മാനേജ്‌മെന്റ് ശമ്പളമായി നല്‍കാനുണ്ട്. കൂടാതെ രണ്ട് വര്‍ഷത്തെ ബോണസും ഗ്രാറ്റുവിറ്റിയും നല്‍കിയിട്ടില്ല. തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടവും ഇടപെട്ടിട്ടു പോലും പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും ഇടപെടലുകള്‍ ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.
എസ്റ്റേറ്റിന്റെ ഉടമസ്ഥരിലൊരാളായ എന്‍.എം രാജു സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലിലായതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നെടുംപറമ്പില്‍ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് ലാഭത്തിലായിരുന്ന എസ്‌റ്റേറ്റില്‍ ഇത്തരം പ്രതിസന്ധികള്‍ ആരംഭിച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. 2016 വരെ കരിമറ്റം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുിന്നു തോട്ടം. വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പ്രശ്‌നം ഏറ്റെടുത്തതോടെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികള്‍.
"Tensions rise in Shamplaly as laborers' land is taken over, sparking a protest demanding justice and protection of workers' rights. Learn more about the situation and the laborers' fight for their rights."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."