കാണാതായ യുവതിയെ കണ്ടെത്തിയത് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന്; പാമ്പിന്റെ വയറ് മുറിച്ചു മൃതദേഹം പുറത്തെടുത്തു
ഇന്തോനേഷ്യയിലെ സൗത്ത് സുലാവെസി പ്രവിശ്യയില്‍ നിന്ന് കാണാതായ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍ കണ്ടെത്തി. 45 വയസുള്ള സ്ത്രീയെ അഞ്ച് മീറ്റര്‍ വലുപ്പമുള്ള റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് വിഴുങ്ങിയത്. ഇന്തോനേഷ്യയില്‍ ദക്ഷിണസുലവേസി പ്രവിശ്യയിലെ കലംപാങ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ ഫരീദയാണ് കൊല്ലപ്പെട്ടത്. നേരം ഏറെ വൈകിയിട്ടും ഭാര്യ വീട്ടില്‍തിരികെ എത്താത്തത് ഫരീദയുടെ ഭര്‍ത്താവ് നോനി അയല്‍ക്കാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് നാട്ടുകാരെല്ലാവരും കൂടി തിരച്ചിലിനിറങ്ങുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയോടെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് തെരച്ചില്‍ നടക്കുന്നതിനിടെ വലിയ വയറുമായി ഒരു മരച്ചുവട്ടില്‍ 20 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. അതിന്റെ വയറ് തടിച്ചു വീര്‍ത്തിരിക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ നോനിയും കൂട്ടരും പാമ്പിന്റെ കട്ടിയുള്ള ചര്‍മം കൊത്തിക്കീറുകയായിരുന്നു. ദഹിച്ചു തുടങ്ങുകയായിരുന്ന ഫരീദയുടെ ദേഹം അതിനുള്ളില്‍നിന്ന അവര്‍ക്ക് കിട്ടി. വീടിനടുത്തുള്ള ചന്തയില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിറ്റുവരുകയായിരുന്നു നാലുകുട്ടികളുടെ അമ്മ കൂടിയായ ഫരീദ. ഒരു കുറ്റിക്കാടിനടുത്തു കൂടി നടന്നുപോവുകയായിരുന്ന അവരുടെ കാലിലായിരുന്നു ആദ്യം പാമ്പ് പിടിച്ചത്.
പിന്നീട് അവരെ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ചു കൊന്നതിന് ശേഷം വിഴുങ്ങുകയായിരുന്നു. പിന്നീട് മതപരമായ സംസ്‌കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോവുകയും ചെയ്തു. ഇന്തോനേഷ്യയില്‍ ഇപ്പോള്‍ പെരുമ്പാമ്പുകളാണ് നാട്ടിലിറങ്ങുന്നത്. വനങ്ങളിലേക്ക് നീണ്ടിറങ്ങുന്ന നഗരവത്കരണം തന്നെയാണ് ഇതിനു കാരണം. ഇന്തോനേഷ്യയില്‍ കഴിഞ്ഞ നാലുവര്‍ഷമായി സമാനമായ നിരവധി കേസുകളും റിപോര്‍ട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം സുലവേസിയിലെ ടിനാംഗേയ ജില്ലയില്‍ ഒരു കര്‍ഷകനെ പെരുമ്പാമ്പ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയിരുന്നു. 2018ല്‍ മുന പട്ടണത്തില്‍ 54കാരിയായ സ്ത്രീയെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിലും കണ്ടെത്തിയിരുന്നു.
റെറ്റിക്കുലേറ്റഡ് പൈതണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് ഫരീദയെ വിഴുങ്ങിയത്. ലോകത്തിലെ ഏറ്റവും നീളമേറിയ പാമ്പുകളില്‍ മുന്‍നിരയിലാണ് റെറ്റിക്കുലേറ്റഡ് പൈതണുകളുടെ സ്ഥാനം. ശരാശരി 16 അടിക്കുമുകളിലാണ് ഇവയുടെ നീളം. 170 കിലോഗ്രാം ഭാരമുണ്ടാവും ഇവയ്ക്ക്. ഇത്രയം ശരീരഭാരമുള്ളതിനാല്‍ ഇരയെ പിടിയിലാക്കിക്കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം ഞെരിച്ചുകൊല്ലാന്‍ ഇവയ്ക്കു കഴിയും. കുരങ്ങുകളും പന്നികളുമാണ് ഇവയുടെ പ്രധാന ഇരകള്‍. ഇവയുടെആയുസ് 20 വയസിനു മുകളില്‍ വരെ ജീവിക്കുന്ന ഇവയെ തെക്കുകിഴക്കന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."