ഭാര്യയും മകളും നാട്ടില്‍നിന്നെത്തുന്നതിന് അൽപം മുമ്പ് മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: ചികിത്സയിലിരിക്കുന്ന ഭർത്താവിനെ കാണാനായി കുടുംബം നാട്ടില്‍ നിന്നെത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മലപ്പുറം സ്വദേശി റിയാദില്‍ നിര്യാതനായി. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ (64) റിയാദ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം നിര്യാതനായത്.
ശാരീരിക അസ്വസ്ഥത കാരണം ഇന്നലെ ഹോസ്പിറ്റലിൽ ചികിൽത്സയിലായിരുന്നു. രോഗ വിവരം അറിഞ്ഞ് നാട്ടിൽ നിന്നും ഭാര്യ ഹലീമയും ഏകമകള്‍ നദ ഫാത്തിമയും രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ റിയാദിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ് മരണം. ഇവർ അവരെത്തുന്നതിന് മണിക്കൂര്‍ മുമ്പ് ഉമ്മർ നിര്യാതനായി.
മൊയ്തീന്‍ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ അസ്‌ക്കര്‍ അലിയെ സഹായിക്കാന്‍ നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷെബീർ കളത്തിൽ, ബുഷീർ, എന്നിവർ രംഗത്തുണ്ട്,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."