HOME
DETAILS

അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് മക്കയിൽ തുടക്കം; 123 രാജ്യങ്ങളിൽ നിന്ന് 173 മത്സരാർഥികൾ പങ്കെടുക്കും

  
August 12, 2024 | 4:30 PM

International Quran recitation competition begins in Makkah 173 contestants from 123 countries will participate

മക്ക: കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് മക്കയിൽ തുടക്കം കുറിച്ചു.ഖുർആൻ പാരായണ  മത്സരത്തിൻ്റെ ഉദ്ഘാടനം മതകാര്യ മന്ത്രി ഡോ. അബ്‌ദുൽ ലത്തീഫ് ആലുശൈഖ് നിർവഹിച്ചു. യോഗ്യത മത്സരങ്ങളാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. 123 രാജ്യങ്ങളിൽ നിന്നായി 173 മത്സരാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ആറ് ദിവസം നീണ്ടു നിൽക്കുന്ന യോഗ്യത മത്സരങ്ങൾക്ക് ശേഷമാകും അവസാനഘട്ട മത്സരങ്ങളുടെ ആരംഭം.

അഞ്ച് വിഭാഗങ്ങളിലായാണ് അവസാനഘട്ട മത്സരങ്ങൾ സംഘടിപ്പിക്കുക. വിജയിയെ തിരഞ്ഞെടുക്കാനായി സഊദി, ജോർഡൻ, മാലി, പാകിസ്‌താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഖുർആൻ പണ്ഡിതരുടെ ജൂറിയാണ്.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി ഖുർആൻ മനപ്പാഠമാക്കിയ ഇത്രയും മത്സരാർഥികൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിപാടിയാണ് കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം. വിശ്വാസികൾക്കിടയിൽ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുന്നത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിജയികൾക്ക് മൊത്തം 40 ലക്ഷം റിയാലിൻ്റെ സമ്മാനങ്ങളാണ് ലഭിക്കുക.പരിപാടിയുടെ ഫൈനൽ മത്സരങ്ങൾ ഈ മാസം ഇരുപത്തി ഒന്നിനായിരിക്കും നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്തെ വാഹനാപകടം; സുഹൃത്തിനു പിന്നാലെ ചികിത്സയിലായിരുന്ന യുവാവും മരണത്തിന് കീഴടങ്ങി

uae
  •  4 minutes ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  12 minutes ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  22 minutes ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  38 minutes ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  an hour ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  an hour ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  an hour ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  2 hours ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  2 hours ago