HOME
DETAILS

പിടികിട്ടാപ്പുള്ളിയായിരിക്കെ കണ്ണൂരിൽ ആൾമാറാട്ടം നടത്തി അറസ്റ്റിലായ ബിട്ടി മൊഹന്തി മരിച്ചു

  
Web Desk
August 13, 2024 | 2:58 AM

criminal case accused bitti mohanty dies

ഭു​വ​നേ​ശ്വ​ർ: ജയിൽവാസത്തിനിടെ പരോളിലിറങ്ങി മുങ്ങി കേരളത്തിൽ ആൾമാറാട്ടം നടത്തി ജോലി ചെയ്യുന്നതിനിടെ പിടിയിലായ ബി​ട്ടി ഹോ​ത്ര മൊ​ഹ​ന്തി (40) മരിച്ചു. അ​ർ​ബു​ദ​ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​ ഭു​വ​നേ​ശ്വ​റി​ലെ എ​യിം​സി​ലാണ് മ​ര​ണം. ഒഡിഷ സ്വദേശിയാണ്. ഒ​ഡി​ഷ മു​ൻ ഡി.​ജി.​പി (ജ​യി​ൽ) ബി.​ബി. മൊ​ഹ​ന്തി​യു​ടെ മ​ക​നാ​ണ് മരിച്ച ബി​ട്ടി ഹോ​ത്ര മൊ​ഹ​ന്തി​.

രാ​ജ​സ്ഥാ​നി​ൽ ജ​ര്‍മ​ന്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കു​റ്റ​ത്തി​ന് ശി​ക്ഷ അ​നു​ഭ​വിക്കുന്നതിനിടെയാണ് പ​രോ​ളി​ലി​റ​ങ്ങി ഇയാൾ മുങ്ങിയത്.  2006ല്‍ രോ​ഗി​യാ​യ അ​മ്മ​യെ കാ​ണാ​ൻ എന്ന കാരണം കാണിച്ചാണ് പരോൾ നേടിയത്. എന്നാൽ പിന്നീട് അവിടെ നിന്ന് മുങ്ങി കേരളത്തിലെത്തിയ ഇയാൾ രാ​ഘ​വ് രാ​ജ് എന്ന പേരിലാണ് കേരളത്തിലെ കണ്ണൂരിൽ താമസിച്ച് വന്നിരുന്നത്.

രാ​ഘ​വ് രാ​ജ് എ​ന്ന പുതിയ പേ​രി​ൽ പ​ത്താം ക്ലാ​സ് മു​ത​ല്‍ എ​ന്‍ജി​നീ​യ​റി​ങ് ഡി​ഗ്രി വരെയുള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ്  ഇയാൾ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കിയാണ് കേരളത്തിൽ ഇയാൾ താമസിച്ചിരുന്നത്. ഇതിനിടെ ക​ണ്ണൂ​ര്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് എം.​ബി.​എ ബി​രു​ദ​മെ​ടു​ത്തു. പിന്നാലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ശാ​ഖ​യി​ല്‍ പ്ര​ബേ​ഷ​ന​റി ഓ​ഫി​സ​റാ​യി ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു. അ​ഞ്ചു​വ​ര്‍ഷം ക​ണ്ണൂ​രി​ല്‍ താ​മ​സി​ച്ച ബി​ട്ടി​യെ 2013 ലാണ് പിടികൂടിയത്.

രാ​ഘ​വ് രാ​ജ് എ​ന്ന വ്യാജ പേ​രി​ല്‍ കണ്ണൂരിൽ ക​ഴി​യു​ന്ന​ത് ബി​ട്ടി മൊ​ഹ​ന്തി​യാ​ണെ​ന്നു​കാ​ണി​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ക്കും പൊ​ലി​സി​നും ല​ഭി​ച്ച ഒ​രു കത്താണ് വഴിത്തിരിവായത്. പിന്നാലെ  പ​ഴ​യ​ങ്ങാ​ടി പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, രാ​ഘ​വ് രാ​ജ് ബി​ട്ടി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പൊലിസിനു സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന് നടത്തിയ വിശദ പരിശോധനയിലാണ് പ്രതിയെ വ്യക്തമായത്. പിന്നാലെ രാ​ജ​സ്ഥാ​ൻ പൊ​ലി​സ് വീ​ണ്ടും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. 

2023ൽ ​സു​പ്രീം​കോ​ട​തിയിൽനിന്ന് ജാ​മ്യം നേടി ഒ​ഡി​ഷ​യി​ലെ​ത്തി ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യുകയായിരുന്നു ബിട്ടി മൊഹന്തി. ഇതിനിടെയാണ് അസുഖബാധിതനായി ചികിത്സയിലായത്.

Bitti Hotra Mohanty, a convict who escaped from prison while serving a sentence for raping a German woman in Rajasthan, died at a hospital in Bhubaneswar, Odisha. He was undergoing treatment for cancer. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  7 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  7 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  7 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  7 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  7 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  7 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  7 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  7 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  7 days ago