ഒരു തുണ്ട് ഭൂമി പോലും സ്വന്തമായില്ലാത്ത കര്‍ഷകന്റെ മകനായി ജനനം, ഇന്ന് കോടികള്‍ ആസ്ഥിയുള്ള ബിസിനസ് കമ്പനി സ്ഥാപകന്‍
തൈറോകെയര്‍ ടെക്‌നോളജീസ് എന്ന കമ്പനിയുടെ സ്ഥാപകനും, ചെയര്‍മാനുമായ പ്രശസ്ത ബിസിനസുകാരനാണ് എ.വേലുമണി. വിജയകരമായി മാറിയ ഡയഗ്‌നോസ്റ്റിക്‌സസ്, പ്രിവന്റീവ് കെയര്‍ ലബോറട്ടറികളുടെ ശൃംഘലയാണ് തൈറോ കെയര്‍. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തൈറോയിഡ് ടെസ്റ്റിങ് കമ്പനിയായ തൈറോ കെയറിന് ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി 1122 ഔട് ലെറ്റുകളാണ് ഉള്ളത്.
ഒരു തുണ്ട് ഭൂമി പോലും സ്വന്തമായിട്ടില്ലാതിരുന്ന കര്‍ഷകനായിരുന്നു വേലുമണിയുടെ പിതാവ്, തന്റെ മക്കള്‍ക്ക് വസ്ത്രം, ചെരുപ്പ് പോലെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ പോലും അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. വേലുമണിയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് എരുമപ്പാല്‍ വിറ്റ് ആഴ്ച്ചയില്‍ ലഭിക്കുന്ന 50 രൂപ കൊണ്ടായിരുന്നു കുടുംബം മുന്നോട്ടു പോയിരുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന വേലുമണിയുടെ വിജയത്തിന് തിളക്കം ഏറെയാണ്.
കെമിസ്ട്രി, ബയോ കെമിസ്ട്രി എന്നിവയില്‍ വിദ്യഭ്യാസം നേടിയ വേലുമണി പിന്നീട് ജെമിനി ക്യാപ്‌സ്യൂള്‍ എന്ന കമ്പനിയില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു. പിന്നീട് 15 വര്‍ഷത്തോളം മുംബൈയിലെ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം തൈറോയിഡ് സൈക്കോളജിയില്‍ PhD കരസ്ഥമാക്കി. ഇത് അദ്ദേഹത്തിന്റെ ഡയഗ്‌നോസ്റ്റിക്‌സ് ബിസിനസിന് ഏറെ സഹായകമായി.
2006ല്‍ അദ്ദേഹം പ്രിവന്റീവ് ഹെല്‍ത്ത് കെയര്‍ ഡയഗ്‌നോസ്റ്റിക്‌സ് സംരംഭം ആരംഭിച്ചു. കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ കൂടുതല്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കുകയും, കമ്പനിയുടെ ബിസിനസ് വര്‍ധിപ്പിക്കുകയും ചെയ്തു. ഫ്രാഞ്ചൈസി മോഡലിലാണ് കമ്പനി വളര്‍ച്ച നേടിയത്. ചെറിയ ഫണ്ടില്‍ നിന്ന് തുടക്കമിട്ട സംരംഭം ബില്യണ്‍ ഡോളര്‍ ബിസിനസിലേക്ക് വളര്‍ത്തിയെടുത്തത് വേലുമണിയുടെ വര്‍ഷങ്ങള്‍ നീണ്ട ആത്മ സമര്‍പ്പണത്തിന്റെയും, പരിശ്രമങ്ങളുടെയും ഫലമായിട്ടാണ്.
Read the inspiring story of a businessman who rose from humble beginnings as a landless farmer's son to build a business empire worth crores, exemplifying the power of determination and hard work in achieving success.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."