HOME
DETAILS

ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

  
Web Desk
August 13, 2024 | 2:31 PM

Cyclone Over Sri Lanka May Bring Rain to Kerala for the Next Five Days

തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക്  മുകളില്‍  ചക്രവാത ചുഴി രൂപപ്പെട്ടു. റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ വരെ ഉയരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി  ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ആഗസ്റ്റ് 13 മുതല്‍ 15 വരെ അതിശക്തമായ മഴക്കും ആഗസ്റ്റ് 13 മുതല്‍ 17 വരെ  ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് അതിതീവ്ര മഴ തുടരുന്നത്. 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രവചിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഇല്ലാത്തത്. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ചക്രവാതച്ചുഴി ശക്തമാകുന്നത് കൂടുതല്‍ മഴ പെയ്യാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

"Cyclone Over Sri Lanka May Bring Rain to Kerala for the Next Five Days"

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  15 hours ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  16 hours ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  16 hours ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  16 hours ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  16 hours ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  16 hours ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  16 hours ago
No Image

യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature

uae
  •  16 hours ago
No Image

പയ്യന്നൂരില്‍ വീണ്ടും രാഷ്ട്രീയപ്പക: മുന്‍ സിപിഎം നേതാവിന്റെ ചെമ്മീന്‍ ഫാം ഷെഡ് കത്തിച്ചു; ടി.ഐ മധുസൂദനന് പങ്കെന്ന് പരാതി

Kerala
  •  17 hours ago
No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  17 hours ago