HOME
DETAILS

രാഹുല്‍ നവിന്‍ ഐ.ആര്‍.എസ് ED ഡയറക്ടര്‍, നിയമനം രണ്ട് വര്‍ഷത്തേക്ക് 

  
Web Desk
August 14, 2024 | 2:26 PM

Rahul Navin IRS Appointed ED Director for 2 Years

 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആക്ടിംഗ് മേധാവി രാഹുല്‍ നവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ED) മുഴുവന്‍ സമയ ഡയറക്ടറായി കേന്ദ്രം ബുധനാഴ്ച നിയമിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ സ്‌പെഷ്യല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവന്ന ശ്രീ രാഹുല്‍ നവിന്‍ ഐആര്‍എസ് നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായി നിയമിക്കുന്നതിന് മന്ത്രിസഭയുടെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷ കാലയളവിലേക്കാണ് നിയമനമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ & ട്രെയിനിംഗില്‍ നിന്നുള്ള ഉത്തരവില്‍ പറയുന്നു.

57 കാരനായ നവിന്‍ 2019 നവംബറിലാണ് ED യില്‍ സ്‌പെഷ്യല്‍ ഡയറക്ടറായി ചേര്‍ന്നത്. ഇഡിയുടെ ഇടക്കാല തലവനായ നവിന്റെ കാലാവധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും വെവ്വേറെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് ഉയര്‍ന്നത്.

1993 ബാച്ചിലെ ഐആര്‍എസ് ഉദ്യോഗസ്ഥനായ രാഹുല്‍ നവീന്‍ ഐ.ആര്‍.എസ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇഡിയുടെ ആക്ടിംഗ് ഡയറക്ടറായി ചുമതലയേറ്റത്. മുന്‍ ED ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി തുടര്‍ച്ചയായി നീട്ടിയത് നിയമവിരുദ്ധമായാണ് എന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് കേന്ദ്രം അദ്ദേഹത്തെ ആക്ടിംഗ് ഇഡി മേധാവിയായി നിയമിച്ചത്. മിശ്രയെ ആവര്‍ത്തിച്ച് നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ വിമര്‍ശിച്ച സുപ്രീം കോടതി നിലവിലെ മേധാവി ഒഴികെ മുഴുവന്‍ വകുപ്പും കഴിവില്ലാത്ത ആളുകളെക്കൊണ്ട് നിറഞ്ഞതാണോ എന്ന് പരിഹസിക്കുകയും ചെയ്തു.

Rahul Navin, an Indian Revenue Service (IRS) officer, has been appointed as the Director of the Enforcement Directorate (ED) for a tenure of two years. This significant appointment aims to strengthen the ED's efforts in combating financial crimes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  23 minutes ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  29 minutes ago
No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  an hour ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  an hour ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  an hour ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  2 hours ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  2 hours ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  2 hours ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  2 hours ago
No Image

ആലപ്പുഴയിൽ ഗവൺമെന്റ് ആശുപത്രിയിൽ സീലിങ് അടർന്ന് വീണ് രോഗിക്ക് പരുക്ക്

Kerala
  •  2 hours ago