HOME
DETAILS

കോഴിക്കോട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ

  
August 15, 2024 | 1:22 PM

Air India flight from Kozhikode has a technical problem

കരിപ്പൂര്‍: കോഴിക്കോട് നിന്നും മസ്കത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി. 170ഓളം യാത്രക്കാരാണ് മണിക്കൂറുകളായി മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്.പകരം മറ്റോരു   വിമാനമെത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

ഇന്നലെ  രാത്രി പതിനൊന്നരയ്ക്കാണ് കരിപ്പൂരില്‍  നിന്നും വിമാനം പുറപ്പെട്ടത്. രണ്ടരക്ക്  മസ്കത്തിലേക്ക് എത്തേണ്ട വിമാനം ഒന്നരയോടെ മുംബൈയിലിറക്കി.സാങ്കേതിക തകരാറുണ്ടെന്നും പരിഹരിച്ച ശേഷം യാത്ര തുടരുമെന്നുമായിരുന്നു  എയർ ഇന്ത്യയുചെ വിശദീകരണം. പക്ഷെ മണിക്കൂറുകള് പലത് നീണ്ടെങ്കിലും പരിഹാരമായില്ല. കൈക്കുഞ്ഞുങ്ങളുമായുള്ള സ്ത്രീകളടക്കം 170തോളം യാത്രക്കാരാണ് എയർ ഇന്ത്യയുടെ ഈ അനാസ്ഥ മൂലം ദുരിതത്തിലായത്.എയര്‍ ഇന്ത്യ  താമസൗകര്യമോ ഭക്ഷണമോ  നല്‍കിയില്ലെന്നാണ്  ഇവരുടെ ആരോപണം. സമയം വൈകിയതോടെ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ പരിഹരിച്ചെങ്കിലും യാത്രക്കാര്‍ അതെ വിമാനത്തില്‍ മസ്കത്തിലേക്ക് പോകാന് തയ്യാറാകാത്തതാണ് യാത്ര വൈകാന്‍ കാരണമായി എയര്‍ ഇന്ത്യ പറയുന്നത്, പകരം വിമാനം എത്തിച്ച് പ്രശ്നം പരിഹരിക്കും. മസ്കത്തില്‍ നിന്നും കണക്റ്റിംഗ് ടിക്കറ്റുകളെടുത്തവര്‍ക്ക് വേണ്ട സൗകര്യമൊരുക്കുമെന്നും എയർ ഇന്ത്യ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ട് മാസമായി ശമ്പളം ലഭിക്കുന്നില്ല; ആശുപത്രിയിൽ ഭർത്താവുമൊത്ത് നഴ്‌സിന്റെ കുത്തിയിരിപ്പ് സമരം; ഒടുവിൽ മുട്ടുമടക്കി അധികൃതർ

Kerala
  •  a day ago
No Image

ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ സംഭവം: യൂട്യൂബർമാർക്കെതിരെ മാതാപിതാക്കൾ പരാതി നൽകി

Kerala
  •  a day ago
No Image

റഷ്യയുമായി കൈകോർത്ത് യുഎഇ; ഊർജ്ജ-ബഹിരാകാശ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ധാരണ

uae
  •  a day ago
No Image

ഫുട്ബോളിലെ മികച്ച താരം മെസിയല്ല, അത് മറ്റൊരാളാണ്: കക്ക

Football
  •  a day ago
No Image

ബാറുടമയുടെ വിരുന്നിൽ യൂണിഫോമിലിരുന്ന് മദ്യപാനം; വനിതാ ഓഫീസർമാരടക്കം മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

ആലപ്പുഴയിൽ ക്ഷേത്ര ദർശനത്തിനെത്തിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

അമ്മയുടെ വിവാഹേതര ബന്ധം മക്കൾക്ക് ദുരിതം: പൊലിസിനോട് അടിയന്തര നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  2 days ago
No Image

മകനെ ആക്രമിച്ച പുള്ളിപ്പുലിയെ കുന്തവും അരിവാളും ഉപയോഗിച്ച് കൊലപ്പെടുത്തി പിതാവ്

National
  •  2 days ago
No Image

താപനില കുറയും; യുഎഇയിൽ നാളെ നേരിയ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 days ago
No Image

ആഗോള ടൂറിസം ഭൂപടത്തിൽ വിസ്മയമായി ഒമാൻ; 2025-ൽ എത്തിയത് 3.9 ദശലക്ഷം സഞ്ചാരികൾ

oman
  •  2 days ago