മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ആര് ഉത്തരം പറയും; കണ്ണീരില്‍ മുങ്ങിത്താവാന്‍ ആവില്ല: സുരേഷ്ഗോപി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക ഉയര്‍ത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാര്‍ ഭീതിയായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡാം എങ്ങാനും പൊട്ടിയാല്‍ ആര് ഉത്തരം പറയും? കോടതികള്‍ ഉത്തരം പറയുമോ?
കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവര്‍ ഉത്തരംപറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവര്‍ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ല - സുരേഷ് ഗോപി പറഞ്ഞു.
വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ ഡാം കമ്മിഷന്‍ചെയ്ത് 129 വര്‍ഷം തികയുന്ന ഒക്ടോബര്‍ 10-ന് കേരളത്തിലെ 129 കേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുമെന്നും സമരസമിതി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."