അധികൃതരുടെ അവഗണനയില്‍ തൊടികപുലം റെയില്‍വേ സ്റ്റേഷന്
വണ്ടൂര്‍: നിലമ്പൂര്‍- പെരിന്തല്‍മണ്ണ റൂട്ടിലുള്ള തൊടികപുലം റെയില്‍വേ സ്റ്റേഷനെ അധികൃതര്‍ അവഗണിക്കുകയാണെന്ന് ആക്ഷേപം. മാസങ്ങളായി സ്റ്റേഷനിലേക്ക് ടിക്കറ്റ് നല്‍കുന്നില്ലെന്നും പരാതി.
കാളികാവ്,പോരൂര്‍,പാണ്ടിക്കാട്,തുവ്വൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമാണ് തൊടികപുലം. തീര്‍ത്തും ഗ്രാമീണ പ്രദേശമായതിനാല്‍ നാട്ടുകാര്‍ക്ക് പുറംലോകവുമായി ബന്ധപെടാനുള്ള ഏക ആശ്രയമായിരുന്നു സ്റ്റേഷന്. എന്നാല്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള അവഗണന കാരണം നാള്‍ക്കുനാള്‍ സ്റ്റേഷന് പേരില്‍ മാത്രം ഒതുങ്ങുകയാണ്.
ഇപ്പോള്‍ ടിക്കറ്റ് ഇല്ലാത്തതിനാല്‍ സ്റ്റേഷന്റെ സമീപത്തെ ഏത് കേന്ദ്രങ്ങളില്‍ നിന്നും എടുത്താലും തൊടികപുലത്തിന്റെ തൊട്ടടുത്ത സ്റ്റേഷനിലേക്കുള്ള ടിക്കറ്റുകളാണ് നല്‍കുന്നത്. അതുപോലെ രാജ്യറാണിയടക്കമുള്ള പല വണ്ടികള്‍ക്കും സ്റ്റേഷനില്‍ സ്റ്റോപ്പില്ല. സ്റ്റേഷനു സമീപത്ത് മേല്‍പ്പാലം വേണമെന്നുള്ള പ്രദേശത്തുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഉയര്‍ന്ന കട്ടിംഗുള്ളതിനാല് ചുരുങ്ങിയ ചിലവില്‍ പാലം നിര്‍മിക്കാമെന്നിരിക്കെ ഉന്നതാധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."