സര്‍ക്കാറിന്റെ അടുത്ത് പണമില്ല; സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന തിനാലാണ് മുന്‍ഗണനാ വിഭാഗക്കാരെ മാത്രം കിറ്റിനായി പരിഗണിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി .
സംസ്ഥാനത്ത് 5,87,000 മഞ്ഞ കാര്‍ഡ് ഉടമകളാണുള്ളത്. ഇവര്‍ക്ക് മാത്രം ഓണക്കിറ്റ് നല്‍കാന്‍ തന്നെ 35 കോടിയോളം രൂപ വേണ്ടിവരും. കിറ്റില്‍ ഏതൊക്കെ സാധനങ്ങളാണ് അടങ്ങിയിരിക്കുകയെന്നതില്‍ രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തത വരും.
സംസ്ഥാനത്ത് ഓണചന്തകള്‍ക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. സെപ്റ്റംബര്‍ 4നകം ഓണചന്തകള്‍ തുടങ്ങുമെന്നാണ് സപ്ലൈകോ അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും. 13 ഇന അവശ്യ സാധനങ്ങള്‍ ഓണചന്തകളില്‍ ഉറപ്പാക്കും. ഇതിനായി ധനവകുപ്പ് 225 കോടി രൂപ അനുവദിച്ചു. എന്നാല്‍ വിപുലമായ ഓണചന്തയ്ക്ക് 600 കോടി രൂപയെങ്കിലും ആവശ്യമാണ്. കൂടുതല്‍ തുക ധനവകുപ്പ് നല്‍കുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."