HOME
DETAILS

സുന്നികള്‍ മുസ്‌ലിംകളല്ലെന്ന നിലപാട്- മുജാഹിദ് നേതൃത്വം മറുപടി പറയണം: എസ്.വൈ.എസ്

  
Web Desk
August 19 2024 | 07:08 AM

Controversy Erupts Over Sunni Practices Mujahid Leaders Urged to Clarify Stance

കോഴിക്കോട്: സുന്നികളുടെ പള്ളികള്‍ അമ്പലങ്ങളാണെന്നും ഇമാമുമാര്‍ സ്വാമിമാരാണെന്നും അത്തരം ഇമാമുമാരെ തുടര്‍ന്ന് നിസ്‌കരിക്കല്‍ അസ്വീകാര്യമാണെന്നും സുന്നികള്‍ മുസ്‌ലിംകളേ അല്ലെന്നുള്ള മുജാഹിദ് വിഭാഗം പ്രമുഖ പ്രഭാഷകര്‍ ചുഴലി അബ്ദുല്ല മൗലവിയുടെ പ്രസ്താവന മുജാഹിദ് നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ചുഴലി അബ്ദുല്ല മൗലവിയുടെ നിലപാട് അംഗീകരിക്കുന്നില്ലെങ്കില്‍ പരസ്യമായി തിരുത്തുകയും ക്ഷമാപണം നടത്തുകയും വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് സുന്നി യുവജന സംഘത്തിന്റെ അധ്യക്ഷന്‍ മര്‍ഹൂം ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ മുസ്‌ലിമാകണമെന്നു പറഞ്ഞ് കത്തയച്ച മുജാഹിദ് സംസ്ഥാന പ്രസിഡന്റ് കെ. ഉമര്‍ മലവിയുടെ നിലപാട് നേതൃത്വം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഏവരാലും ആദരിക്കപ്പെട്ടിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മന്ത്രിക്കുന്നത് ഒളിക്യാമറയിലൂടെ വീഡിയോ ചിത്രീകരിച്ച് കേരളത്തിലെ ബഹുദൈവ വിശ്വാസികളുടെ  തലവന്‍ എന്ന് അറബിഭാഷയില്‍ പ്രമുഖ അറബികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതും ഇവരായിരുന്നു. ലോകത്ത് എക്കാലത്തും മഹാഭൂരിപക്ഷം സുന്നികളായിരുന്നു. അവര്‍ മുസ്്‌ലിംകളല്ലെങ്കില്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് മുജാഹിദ് നേതൃത്വം മറുപടി പറയേണ്ടതുണ്ട്.

1. സുന്നിയായ പിതാവിന്റെ അനന്തരാവകാശം മുജാഹിദായ മകന് അര്‍ഹതയില്ലാത്തതിനാല്‍ ഇതിനകം മരണപ്പെട്ട സുന്നികളായ പിതാക്കന്‍മാരുടെ അനന്തരാവകശാം സ്വീകരിച്ച മുജാഹിദുകള്‍ അവ തിരിച്ചുകൊടുക്കുമോ?

2. മുസ്‌ലിം സംഘടനകളുടെ യോഗത്തിലേക്ക് സുന്നികളെ വിളിക്കുമ്പോള്‍ അവര്‍ മുസ്‌ലിംകളല്ലാത്തതിനാല്‍ അവരെ മാറ്റിനിര്‍ത്തണമെന്ന് ഇനിമുതല്‍ മുജാഹിദ് നേതൃത്വം ആവശ്യപ്പെടുമോ?

3. സൗഹൃദ ഇഫ്താര്‍ വേദികളില്‍ നടക്കുന്ന നിസ്‌കാരത്തില്‍ ഇമാം നില്‍ക്കുന്ന സുന്നി നേതാക്കന്‍മാരെ ഇതിനകം തുടര്‍ന്ന് നിസ്‌കരിച്ച മുജാഹിദ് നേതാക്കള്‍ ആ നിസ്‌കാരം മടക്കി നിസ്‌കരിക്കുമോ ?

4. സുന്നികള്‍ അറവു നടത്തിയ മൃഗത്തിന്റെ മാംസം കഴിക്കല്‍ അനുവദനീയമല്ലാത്തതിനാല്‍ മുജാഹിദുകള്‍ കേരളത്തിലുടനീളം പ്രത്യേകം അറവുശാലകള്‍ സ്ഥാപിക്കുമോ? എന്നും നേതാക്കള്‍ ചേദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  19 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  20 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  21 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  21 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  21 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  a day ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  a day ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  a day ago