ഡി.ആര്‍.ഡി.ഒയില്‍ അപ്രന്റീസ് ഒഴിവുകള്‍; ഡിഗ്രി, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഇപ്പോള്‍ അപേക്ഷിക്കാം
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന് കീഴില്‍ ബെംഗളൂരുവിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റില്‍ അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവുകളുണ്ട്. ബിരുദധാരികള്‍ക്കും, ഐ.ടി.ഐക്കാര്‍ക്കും, ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷമാണ് പരിശീലനം.
ഗ്രാജ്വേറ്റ് അപ്രന്റീസ് (എഞ്ചിനീയറിങ്
മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ -30, ഏറനോട്ടിക്കല്‍ / ഏറോ സ്‌പേസ് എഞ്ചിനീയറിങ്- 15, ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / ടെലികോം എഞ്ചിനീയറിങ്- 10, കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി/ എഞ്ചിനീയറിങ് -15, മെറ്റലര്‍ജി/ മെറ്റീരിയല്‍ സയന്‍സ്- 4, സിവില്‍ എഞ്ചിനീയറിങ് ആന്‍ഡ് ഇക്വലന്റ്- 1 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായം: 18 മുതല്‍ 27 വയസ് വരെ. സ്റ്റൈപ്പന്‍ഡ് 9000 രൂപ.
ഗ്രാജ്വേറ്റ് അപ്രന്റീസ് (നോണ്‍ എഞ്ചിനീയറിങ്)
ബി.കോം- 10, ബി.എസ്.സി (കെമിസ്ട്രി/ ഫിസിക്‌സ്/ മാത് സ്/ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍)- 05, ബി.എ (ഇംഗ്ലീഷ്/ ഹിസ്റ്ററി/ ഫിനാന്‍സ്) ബാങ്കിങ് -5, ബി.സി.എ- 5, ബി.ബി.എ- 5 എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായം: 18 മുതല്‍ 27 വയസ് വരെ. സ്റ്റൈപ്പന്‍ഡ് 9000 രൂപ.
ഡിപ്ലോമ അപ്രന്റീസ്
മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ടൂള്‍ ആന്‍ഡ് ഡിസൈന്‍- 10, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍- 07, കമ്പ്യൂട്ടര്‍ സയന്‍സ്/ എഞ്ചിനീയറിഹ്/ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്-3, എന്നിങ്ങനെയാണ് ഒഴിവ്.
പ്രായം: 18 മുതല്‍ 27 വയസ് വരെ. സ്റ്റൈപ്പന്‍ഡ് 8000 രൂപ.
ഐ.ടി.ഐ അപ്രന്റീസ്
മെഷീനിസ്റ്റ്-3, ഫിറ്റര്‍-4, ടര്‍ണര്‍-3, ഇലക്ട്രീഷ്യന്‍- 3, വെല്‍ഡര്‍-2, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍- 2, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 8.
യോഗ്യത
രണ്ട് വര്‍ഷത്തെ വെക്കേഷണല്‍ കോഴ്‌സിലൂടെ നേടിയ സര്‍ട്ടിഫിക്കറ്റ്.
പ്രായം: 18 മുതല്‍ 27 വരെ. സ്റ്റൈപ്പന്‍ഡ് 9000 രൂപ.
റെഗുലര്‍ കോഴ്‌സിലൂടെ യോഗ്യത നേടിയവര്‍ മാത്രമേ അപേക്ഷിക്കാവൂ. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. സംവരണ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസിളവ് ലഭിക്കും.
ബന്ധപ്പെട്ട അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ (nats.education.gov.in / www.apprenticeshipindian.org). രജിസ്റ്റര്‍ ചെയ്തവരായിരിക്കണം അപേക്ഷകര്‍.
വിശദവിവരങ്ങള്‍ www.drdo.gov.in ല്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 9.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."