കെ.എസ്.എഫ്.ഇയില്‍ പ്യൂണ്‍; കേരള സര്‍ക്കാര്‍ സ്ഥിര നിയമനം; 42,900 ശമ്പളം
കേരള സര്‍ക്കാരിന് കീഴില്‍ കെ.എസ്.എഫ്.ഇയില്‍ പ്യൂണ്‍ ജോലി നേടാന്‍ അവസരം. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്‍പ്രൈസസ് ലിമിറ്റഡ് ഇപ്പോള്‍ പ്യൂണ്‍/ വാച്ച്മാന്‍ പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. മിനിമം ആറാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 6 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വെബ്‌സൈറ്റ് മുഖേന സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ പ്യൂണ്‍ / വാച്ച്മാന്‍ റിക്രൂട്ട്‌മെന്റ്.
കേരള പി.എസ്.സി എന്‍.സി.എ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണിത്. ( കേ.എസ്.എഫ്.ഇ–യിെ ലെ പാര്‍ട്ട് ൈടെം ജീവനക്കാരില്‍ നിന്നും നടത്തുന്ന നേരിട്ടുള്ള നിയമനം) എന്‍.സി.എ. (ഹിന്ദു, നാടാര്‍, ഒ.ബി.സി,
ഈഴവ/തീയ്യ/ബില്ലവ, എസ്.സി.സി.സി, എല്‍. സി/ എ. ഐ, എസ്.ടി.) ആകെ 6 ഒഴിവുകള്‍.
കാറ്റഗറി നമ്പര്‍: 264/2024- 269/2024
പ്രായപരിധി
18 മുതല്‍ 50 വയസ് വരെ.
ശമ്പളം
24,500 രൂപ മുതല്‍ 42,900 രൂപയ്ക്കിടയില്‍ ശമ്പളം ലഭിക്കും.
യോഗ്യത
ആറാം ക്ലാസ് വിജയം
മിനിമം മൂന്ന് വര്‍ഷത്തെ കെ.എസ്.എഫ്.ഇയിലെ സര്‍വീസ്
അപേക്ഷ
ഉദ്യാഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സി മുഖേന സെപ്റ്റംബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
permanant job in kerala state financial enterprises ksfe peon recruitment salary upto 42900
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."