HOME
DETAILS
MAL
കമുകിന് തോട്ടം നശിപ്പിച്ച സംഭവം; പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചു
backup
August 30 2016 | 23:08 PM
അരീക്കോട്: കമുകിന് തോട്ടം നശിപ്പിച്ച സംഭവത്തില്പ്രതികളെ പിടികൂടാത്തതില്‍ കീഴുപറമ്പ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പ്രതിഷേധിച്ചു.
കുനിയില്‍ ഇരിപ്പാംകുളം പള്ളിപറമ്പിലെയും അന്വാര് സ്കൂളിലെയും മറ്റു കര്‍ഷകരുടേതുമായി ആയിരത്തോളം കമുകുകളാണു കഴിഞ്ഞ 20നു സാമൂഹ്യ ദ്രോഹികള്‍ വെട്ടിനശിപ്പിച്ചത്.
സംഭവം നടന്നു 10 ദിവസമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി.എടക്കര അബ്ദുല്‍ ഹമീദ് അധ്യക്ഷനായി.
നജീബ് കാരങ്ങാടന്‍, കെ സി എ ശുക്കൂര്‍, ഗഫൂര്‍ കുറുമാടന്‍, കെ,എ നാസര്‍, റൈഹാന ബേബി, സുരേന്ദ്രനാഥ് ആനങ്ങാട്, കെ.പി ഉമ്മര്‍ മാസ്റ്റര്‍, പി. സി ഹമീദ്, കെ.അബൂബക്കര്‍, കെ.പി അബ്ദുല്ല, എന്‍.ടി ഹമീദലി, എം.സി ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."