79ന്റെ നിറവിലും ഗോപിയേട്ടന്റെ ജൈവകൃഷിക്കു നൂറുമേനി
കരുളായി: കരുളായി പഞ്ചായത്തിലെ മൈലമ്പാറ കൊയലംമു@യില്‍ താമസിക്കുന്ന തേക്കിന്‍കാട്ടില്‍ ഗോപിക്കു വയസ് 79. എന്നാല്‍ വീട്ടില്‍ അടങ്ങികൂടാന്‍ ഗോപി തയ്യാറല്ല. വീടിനോട് ചേര്‍ന്നുള്ള ഒരേക്കറോളം സ്ഥലത്താണു ഗോപി തന്റെ കൃഷി തുടരുന്നത്. രാസവളങ്ങളും കീടനാശിനിയും ഉപയോഗിക്കാതെ മുന്‍ഗാമികളും പഠിപ്പിച്ചുതന്ന പാതയിലൂടെയാണു ഗോപി ഇന്നും കൃഷി ചെയ്യുന്നത്.
പൂര്‍ണമായും ജൈവവളം ഉപയോഗിച്ചു കൃഷി ചെയ്യുന്ന ഗോപി പരമ്പരാഗത കൃഷിക്കാണ് മുന്‍തൂക്കം നല്‍കുന്നത്. എല്ലാ വിളകളും കൃഷി ചെയ്യുക എന്നതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യകത. ഒരു കൃഷിയുടെ ഇടവിളയായി മറ്റൊന്നു ചെയ്യുക എന്നതാണ് കൃഷി രീതി.
നിലവില്‍ ഒരേക്കര്‍ സ്ഥലത്തു വാഴ, മരച്ചീനി, വിവിധ തരം ചേമ്പുകള്‍, കൂര്‍ക്ക, കുരുമുളക്, ചേന, വിവിധ തരം പയര്‍, വെ@, പാവല്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ ഒട്ടുമിക്ക കൃഷികള്‍ക്കു പുറമെ ഔഷധ സസ്യങ്ങളുടെ കൃഷിയും ഇദ്ദേഹം ചെയ്യുന്നുണ്ട്. കാട്ടുപന്നിയുടെ ആക്രമണം കിഴങ്ങ് വര്‍ഗ വിളകള്‍ക്കു ഭീഷണിയായതിനാല്‍ കൃഷിയിടത്തിനു ചുറ്റും നൂല്‍കമ്പി വലിച്ചു കെട്ടിയുള്ള പൊടിക്കൈകളും ഇദ്ദേഹം പരീക്ഷിക്കുന്നു.
തന്റെ ഒരേക്കര്‍ സ്ഥലത്തു റബ്ബര്‍ വെച്ചു പിടിപ്പിക്കാന്‍ എല്ലാവരും നിര്‍ബന്ധിപ്പിച്ചെങ്കിലും അവയ്‌ക്കൊന്നും ചെവികൊടുക്കാതെ ഗോപി പച്ചക്കറിയില്‍ ഉറച്ചു നിന്നു. എന്നാല്‍ റബ്ബറിന്റെ ഇപ്പോഴത്തെ വില തകര്‍ച്ചയിലും ഗോപി താന്‍ മുമ്പെടുത്ത തീരുമാനം ശരിയായെന്നു പറയും. ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷകദിന ചടങ്ങില്‍ പ്രായം ചെന്ന സമ്മിശ്ര കര്‍ഷനായി തെരഞ്ഞെടുക്കയും ആദരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."