ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ ആധിപത്യം പുലര്‍ത്തി ലോകത്തെ രണ്ട് വന്‍ ശക്തികള്‍
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ കയറ്റുമതി മൂല്യം 2030 ഓടെ രണ്ടു ലക്ഷം കോടി ഡോളറില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെ പുറത്തിറക്കിയ ഏപ്രില്‍-ജൂണ്‍ കാലയളവിലെ കയറ്റുമതി-ഇറക്കുമതി സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ കൗതുകമുണര്‍ത്തുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയുടെ വിദേശ വ്യാപാരത്തില്‍ ഇപ്പോള്‍ ആധിപത്യം പുലര്‍ത്തുന്നത്.
കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യുഎസ്എയാണ്. യുഎഇ, നെതര്‍ലാന്‍ഡ്‌സ് എന്നി രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു രാജ്യങ്ങള്‍ യുകെ, ചൈന, സിംഗപ്പൂര്‍, സൗദി അറേബ്യ, ബംഗ്ലാദേശ്, ജര്‍മനി, മലേഷ്യ തുടങ്ങിയവയാണ്. വാണിജ്യ വകുപ്പിന്റെ കണക്കുകളനുസരിച്ച്, ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയുടെ 52 ശതമാനത്തോളം ഈ രാജ്യങ്ങളിലേക്കായിരുന്നു.
മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ചൈനയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനുള്ള മോദി സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടയിലും ഇറക്കുമതിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ചൈന. എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചതോടെ റഷ്യ രണ്ടാം സ്ഥാനത്തെത്തി. ആദ്യ പത്തിലുള്ള മറ്റു രാജ്യങ്ങള്‍ യുഎഇ, യുഎസ്എ, ഇറാഖ്, സൗദി അറേബ്യ, ഇന്തോനേഷ്യ, കൊറിയ, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയവയാണ്. ആകെ ഇറക്കുമതിയുടെ 62 ശതമാനത്തോളം ഈ പത്ത് രാജ്യങ്ങളില്‍ നിന്നാണ്.
ഒരു പതിറ്റാണ്ടിലേറെയായി യുഎസും യുഎഇയുമാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതിയുള്ള രാജ്യങ്ങള്‍. 2023-24 കാലയളവില്‍ ആകെ കയറ്റുമതിയുടെ 25 ശതമാനവും ഈ രണ്ട് രാജ്യങ്ങളിലേക്കായിരുന്നു. രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിപണിയും ഉല്‍പ്പന്നങ്ങളും വൈവിധ്യവല്‍ക്കരിക്കുക എന്നതാണ്. അതേപോലെ ചൈനയ്ക്ക് മേലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനായി കൂടുതല്‍ നൂതനവും പ്രായോഗികവുമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളേണ്ടിയിരിക്കുന്നു.
India's foreign trade is gaining momentum, establishing the country as a dominant player in the global market, alongside other major world powers, driving economic growth and international influence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."