എം.എ. പ്ലൈ ഫൗണ്ടേഷന്‍ 'സ്‌കാവ് ' സ്‌നേഹയാത്ര നാലിന്
പാലക്കാട്: സാന്ത്വനത്തിന്റെ ഓണാഘോഷത്തിനായി അപകടങ്ങളില്‍ പെട്ട് നട്ടെല്ലിന് ക്ഷതമേറ്റ് വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവരുടെ ഇരുള്‍മൂടിയ ജീവിതത്തില്‍ ഒരു നിമിഷമെങ്കിലും പ്രതീക്ഷയുടെ പ്രകാശം പരത്താനും, ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് ഒപ്പം നില്‍ക്കാനും, അവരുടെ ഗൃഹങ്ങള്‍ സന്ദര്‍ശിച്ച് ഓണസമ്മാനം നല്‍കാന്‍ വഴിയൊരുക്കി എം.എ.പ്ലൈ ഫൗണ്ടേഷന്‍ 'സ്‌കാവ് ' (സപ്പോര്‍ട്ട് ആന്‍ഡ് കെയര്‍ ഫോര്‍ ആക്‌സിഡന്റ് വിക്റ്റിംസ്) സ്‌നേഹയാത്ര സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ നാലിന് കാലത്ത് 9.40 ന് പാലക്കാട് താരേക്കാട് ഗവ.ഗസ്റ്റ് ഹൗസ് അങ്കണത്തില്‍ നിന്നും പുറപ്പെടുന്ന യാത്ര ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സണ്ണിചാക്കോ ഫ്‌ളാഗ് ഓഫ് ചെയ്യും. മലബാര്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ജാഫര്‍ തയ്യില്‍ അഥിതിയായി പങ്കെടുക്കും. അസോസിയേറ്റ് ഡയറക്ടര്‍ എ. നസീര്‍ നേതൃത്വം നല്‍കും.
നിരാശ്രയര്‍ക്ക് ഓണക്കോടിയും മറ്റും സമ്മാനിക്കാനുള്ള സ്‌നേഹയാത്രയില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. നിത്യം കിടക്കയില്‍ കഴിയുന്ന സഹോദര ങ്ങളുടെ വിഷമങ്ങള്‍ അടുത്ത് അറിയാനും, ഒരു കൈ സഹായിക്കാനും, മറ്റുള്ളവരുടെ സങ്കടങ്ങളില്‍ സാന്ത്വനമാവാനും അവസരമൊരുക്കുന്നതാണ് ഈ യാത്രയെന്ന് എം.എ.പ്ലൈ ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ് ശ്രീനിവാസന്‍ പറഞ്ഞു. ഫോണ്‍: 94471 94472.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."