ഇനി പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം, പുതിയ നിയമം ഏപ്രിലില്‍
ന്യൂഡല്‍ഹി: വാഹനയാത്രയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സിറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 2025 ഏപ്രിലില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. എട്ടുസീറ്റുള്ള വാഹനങ്ങള്‍ക്കും ഈ പുതിയ നിയമം ബാധകമാകും, സീറ്റ് ബെല്‍റ്റുകള്‍ക്കും അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനും കേന്ദ്രം തീരുമാനിച്ചിച്ചുണ്ട്. ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലുള്ള സീറ്റ് ബെല്‍റ്റുകളും, ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണമെന്നും വാഹനനിര്‍മാതാക്കള്‍ ഇത് ഉറപ്പിക്കാണം എന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.
നിലവില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും കര്‍ശനമാക്കിയിട്ടില്ല.
വാഹനപരിശോധനയിലും എ.ഐ ക്യാമറകളിലും മുന്‍നിരയാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നുമാത്രമാണ് പരിശോധിക്കുന്നത്. സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത് വാഹനത്തിലെ സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ്, അതുകൊണ്ട് തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കുകയും മറ്റുളളവരെ ധരിക്കാന്‍ നിര്‍ബന്ധിക്കുകയും വേണം.
യാത്രക്കാരുടെ സുരക്ഷയില്‍ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് സീറ്റ്‌ബെല്‍റ്റ്. വര്‍ഷംതോറും രാജ്യത്തെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം കൂടിവരുന്നത് സര്‍ക്കാര്‍ നല്‍കുന്ന ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനാലാണ്. പലപ്പോഴും ഇത്തരം പ്രവണതയാണ് ചെറിയ അപകടങ്ങള്‍ പോലും ഗുരുതരമാകാന്‍ കാരണമാകുന്നത്.
In a bid to enhance road safety, the government has announced a new rule making seat belts mandatory for rear seat passengers, effective from April. This move aims to reduce the risk of fatalities and injuries in road accidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."