നോ കമന്റ്‌സ്; മുകേഷിന്റെ രാജി, പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍
എം മുകേഷ് എംഎല്‍എയുടെ രാജി വിഷയത്തില്‍ പ്രതികരിക്കാതെ മന്ത്രി സജി ചെറിയാന്‍. നോ കമന്റ്‌സ് എന്ന് പറഞ്ഞ മന്ത്രി കോടതിയിലുള്ള വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി. അതേസമയം മുകേഷ് നയരൂപീകരണ കമ്മിറ്റിയില്‍ തുടരുന്നതില്‍ വിചിത്ര ന്യായീകരണമാണ് മന്ത്രി നടത്തിയത്. 11 പേരുടേത് നയരൂപീകരണ കമ്മിറ്റി അല്ലെന്നും അതിന്റെ പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതല മാത്രമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരും മന്ത്രിസഭയുമാണ് നയം രൂപീകരിക്കേണ്ടത് എന്നായിരുന്നു മന്ത്രിയുടെ വിചിത്ര ന്യായീകരണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളമെന്നും സര്‍ക്കാര്‍ ഇടപെടലോട് കൂടി സിനിമ മേഖലയില്‍ അടിമുടി മാറ്റമുണ്ടായെന്നും മന്ത്രി പറഞ്ഞു. ആരെയും കുറിച്ച് എന്തും പറയാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവും സജി ചെറിയാന്‍ ഉന്നയിച്ചു. ഇത് സൗഹൃദങ്ങളെ ഇല്ലാതാക്കുന്നു, അതേസമയം തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം.
സിനിമാരംഗത്ത് ഇത്തവണ കണ്ട ഒരു പ്രത്യേകത, ഈ മേഖലയില്‍ ചെറുപ്പക്കാരുടെ കടന്നുവരവ് ധാരാളമായി ഉണ്ടായിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പദ്ധതികള്‍ സിനിമ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.
Kerala Minister Saji Cherian has chosen not to comment on Mukesh's resignation, sparking curiosity and speculation. Get the latest updates on this developing story in Kerala politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."