HOME
DETAILS
MAL
അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി; ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്വര്‍ തസ്തികയില്‍ നിയമന ഉത്തരവ്
August 30 2024 | 06:08 AM
തിരുവനന്തപുരം: ഷിരൂരില്‍ അപകടത്തില്‍ കാണാതായ അര്‍ജുന്റെ കുടുബത്തിന് ആശ്വാസമായി ഭാര്യയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കി സഹകരണ വകുപ്പിന്റെ ഉത്തരവിറങ്ങി. അര്‍ജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ് നിയമനം നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പര്‍ 169/2024 സഹകരണം 29 - 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എന്‍ വാസവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ വരുത്തിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."