താലൂക്ക് ആശുപത്രയില്‍ നിരവധി ഒഴിവുകള്‍; താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം
താലൂക്ക് ആശുപത്രയില്‍ ജോലി നേടാം. വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെ.പി.എച്ച്.എന്‍), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലാണ് നിയമനം നടക്കുന്നത്. യോഗ്യതയും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.
യോഗ്യത
ജെ.പി.എച്ച്.എന്‍
ഗവ. അംഗീകൃത എ.എന്‍.എം കോഴ്‌സ് വിജയം
കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
ബിരുദം
പി.ജി.ഡി.സി.എ/ ഡി.സി.എ
പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഇരു തസ്തികകളിലും മുന്‍ഗണന ലഭിക്കും.
ഇന്റര്‍വ്യൂ
സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10 ന് ജെ.പി.എച്ച്.എന്‍ തസ്തികയിലേക്കും 10.30 ന് ഡാറ്റാ എന്‍ട്രി ഓപ്പേറേറ്റര്‍ തസ്തികയിലേക്കും ഇന്റര്‍വ്യൂ നടക്കും. മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ.
various Vacancies in Taluk Hospital Opportunity to get temporary government job
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."