പ്രഥമ കേരള ക്രിക്കറ്റ് ലീഗ്; ടീം ഉടമകളെ ആദരിച്ചു
തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ടീം ഉടമകളെ നടന്‍ മോഹന്‍ലാലും കായിക മന്ത്രി വി അബ്ദുറഹിമാനും ചേര്‍ന്ന് ആദരിച്ചു. തിരുവനന്തപുരം ഹയാത്ത് റീജന്‍സില്‍ നടന്ന ക്രിക്കറ്റ് ലീഗ് ലോഞ്ചിങ് ചടങ്ങില്‍ ടീം ഉടമകള്‍ക്ക് മൊമന്റോ നല്‍കി ആദരിച്ചു. തിരുവനന്തപുരം റോയല്‍ ടീമിന്റെ കോ ഓണര്‍ റിയാസ് ആദമിന് മോഹന്‍ലാലും മന്ത്രിയും ചേര്‍ന്ന് മൊമെന്റോ നല്‍കി.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ അവതരണം കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നിര്‍വഹിച്ചത്. ലീഗിനായി തയാറാക്കിയ പ്രത്യേക ഗാനത്തിന്റെ പ്രകാശനവും മോഹന്‍ലാല്‍ നിര്‍വഹിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ചാംപ്യന്മാര്‍ക്കുള്ള ട്രോഫി അനാവരണം ചെയ്തു.
കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാര്‍, കേരള ക്രിക്കറ്റ് ലീഗ് ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, വനിതാ ക്രിക്കറ്റ് ഗുഡ്വില്‍ അംബാസഡര്‍ കീര്‍ത്തി സുരേഷ് എന്നിവരും ഫ്രാഞ്ചൈസി ഉടമകളും ടീം അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
The first Kerala Cricket League honors its team owners, marking a significant milestone in the state's cricket history. Read more about this exciting initiative in Kerala's sports scene.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."