HOME
DETAILS

പി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് എം.വി ഗോവിന്ദന്‍

  
Anjanajp
September 02 2024 | 05:09 AM

govindan-said-that-anvwars-disclosure-will-be-seriously-examined-by-the-party-and-the-government

കണ്ണൂര്‍: ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ പി.വി.അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് പാര്‍ട്ടിയും സര്‍ക്കാരും ഗൗരവമായി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ രണ്ട് കോടിയുടെ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങളും സുജിത് ദാസ് ഐ.പി.എസിനെതിരെ മലപ്പുറം പൊലിസ് ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുകടത്തിയെന്ന ആരോപണവും ഉയര്‍ത്തിയാണ് അന്‍വര്‍ സി.പി.എമ്മിനെയും കേരള പൊലിസിനേയും വെട്ടിലാക്കിയത്. 

പത്തനംതിട്ട എസ്.പിയായ സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് റെയ്ഞ്ച് ഡി.ഐ.ജി അജീതാ ബീഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്‍വര്‍ എം.എല്‍.എ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്ന് അജീതാ ബീഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് പുറത്തുവരുന്ന വിവരം. പൊലിസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എം.എല്‍.എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ സുജിത്ത് ദാസിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ നടപടി എടുക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ കൂടിയായ എ.ഡി.ജി.പി അജിത് കുമാറിനെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി പദവിയില്‍ എം.ആര്‍ അജിത്കുമാര്‍ വന്നപ്പോള്‍ മുതല്‍ പൊലിസില്‍ തുടങ്ങിയ ചേരിതിരിവും നടപടിക്കായി ഒരു വിഭാഗത്തില്‍ നിന്ന് സമ്മര്‍ദ്ദം ഉയര്‍ത്തും. അജിത്കുമാറിനെതിരെ ഇടഞ്ഞുനില്‍ക്കുന്ന ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഉള്‍പ്പെടെ നീങ്ങിയേക്കും.

എ.ഡി.ജി.പിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് സര്‍ക്കാരാണു മറുപടി നല്‍കേണ്ടത്. ഡി.ജി.പിക്കു പോലും മറുപടി നല്‍കാനാകില്ലെന്നതാണു വ്യവസ്ഥ. സമാനമായ ആരോപണം ആര് ഉന്നയിച്ചാലും അപ്പോള്‍ത്തന്നെ പൊലിസ് കേസെടുക്കുകയാണു വേണ്ടതെന്ന നിയമവശം വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളും ആരോപണങ്ങളുമാണ് പി.വി അന്‍വര്‍ എ.എല്‍.എ ഉയര്‍ത്തിയത്. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്

Kerala
  •  3 days ago
No Image

നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു

National
  •  3 days ago
No Image

പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങള്‍; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച

National
  •  3 days ago
No Image

ഇനി ബാക്ക്‌ ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം

National
  •  3 days ago
No Image

അമിത് ഷാ പങ്കെടുത്ത പരിപാടികളിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിട്ടുനിന്നു: പുതിയ ഭാരവാഹി പട്ടികയിൽ അതൃപ്തിയെന്ന് സൂചന

Kerala
  •  3 days ago
No Image

ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്‌സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ

Cricket
  •  3 days ago
No Image

ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?

Tech
  •  3 days ago
No Image

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി  

National
  •  3 days ago
No Image

ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്

Cricket
  •  3 days ago