ബഹ്‌റൈനില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെല്ലാം ഒരു മാസം തടവുശിക്ഷ വരുന്നു
മനാമ: ബഹ്‌റൈനില്‍ ഇനി മുതല്‍ നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ ജാഗ്രത പാലിക്കുക. പിടികൂടിയാല്‍ നിങ്ങള്‍ മിനിമം 30 ദിവസമെങ്കിലും തടവില്‍ കഴിയേണ്ടി വരും. സെപ്റ്റംബര്‍ 25 മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരാനിരിക്കുന്നത്.
രാജ്യത്ത് നിയമന ലംഘനത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുന്നതുവരെയാണ് ചുരുങ്ങിയത് 30 ദിവസമെങ്കിലും വാഹനം പിടിച്ചു വയ്ക്കണമെന്ന് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയാണ് ഉത്തരവിട്ടിരിക്കുന്നത്.
വാഹനങ്ങള്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന വാഹനങ്ങള്‍, ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിംഗ്, അനധികൃത വാഹനങ്ങള്‍, ട്രാഫിക് അപകടങ്ങള്‍ അധികാരികളോട് റിപ്പോര്‍ട്ട് ചെയ്യാത്തത്, സാഹസികകരമായ ഡ്രൈവിംഗ് എന്നീ കാരണങ്ങള്‍ മൂലം പിടിച്ചെടുക്കുന്ന വാഹങ്ങളാണ് 30 ദിവസം പിടിച്ചുവയ്ക്കാന്‍ മന്ത്രി ഉത്തരവിട്ടിരിക്കുന്നത്.
ഇവയെ കൂടാതെ ആവശ്യമായ പെര്‍മിറ്റുകള്‍ ഇല്ലാതെ വാഹനങ്ങളില്‍ പരസ്യങ്ങള്‍ പതിപ്പിക്കുന്നതും, അനധികൃതമായ ടാക്‌സികള്‍ എന്നിവയ്‌ക്കെതിരെയും ശക്തമായ നടപടികള്‍ മന്ത്രാലയം സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വേഗതാ പരിധി ഉയര്‍ത്തുന്നതും, രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ ഇല്ലാതെയുള്ള ഡ്രൈവിങ് നടത്തുന്ന വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."