കലക്ടര്‍ പ്രശാന്ത് നായര്‍ ബഹ്റൈനില്‍
മനാമ :കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ ബഹ്റൈനിലെത്തി. കേരളാ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഉദ്ഘാടനം ചെയ്യാനാണ് പ്രശാന്ത് നായര്‍ ബഹ്റൈനിലെത്തിയത്.
സപ്തംബര്‍ 13 വരെ നീണ്ടു നില്ക്കുന്ന പരിപാടികളില്‍ വിവിധ കലാ-കായിക മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം തിയതി മുതല്‍ കായിക മത്സരങ്ങള്‍ ആരംഭിക്കും. സപ്റ്റംബര്‍ 13ന് പൊന്നോണസദ്യ എന്ന പേരില്‍ കലാ സാംസ്കാരിക പരിപാടി അരങ്ങേറും. ഇതില്‍ ചലച്ചിത്ര നടി ഷീല മുഖ്യാതിഥി ആയിരിക്കും.
പരിപാടിയുടെ വിജയത്തിനായി അന്‍പതിലധികം അംഗങ്ങളുള്ള കമ്മിറ്റി രൂപീകരിച്ചതായി സംഘാടകര്‍ അറിയിച്ചു. വര്‍ഗീസ് ജോസഫ് ആണ് ജോയിന്റ് കണ്‍വീനര്‍. അഗസ്റ്റിന് പീറ്റര്‍, വര്‍ഗീസ് കാരയ്ക്കല്‍, റോയ് സി. ആന്റണി, അരുള്‍ ദാസ് തോമസ്, റിച്ചാര്‍ഡ് ഇമ്മാനുവല്‍, റോയ് ജോസഫ്, ലിയോ ജോസഫ്, ജോലി ജോസഫ്, റാഫേല്‍ ആംബ്രോസ്, തോമസ് പുത്തന്‍ വീട്ടില്‍, തോമസ് കളപ്പുരക്കല്‍ എന്നിവര്‍ വിവിധ ഉപസമിതി ഭാരവാഹികളാണ്.
പരിപാടിയോടനുബന്ധിച്ചു നടക്കുന്ന വടംവലി മത്സരം, കായിക മത്സരങ്ങള്‍, പായസ മത്സരം, പൂക്കള മത്സരം, തിരുവാതിര തുടങ്ങിയവയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സോവിച്ചന്‍ ചേന്നാട്ടുശ്ശേരി (39073783), വര്‍ഗീസ് ജോസഫ് (39300835) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിയ പ്രശാന്ത് നായരെ കെ.സി.എ ഭാരവാഹികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."