കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍
കൊല്‍ക്കത്ത: പിജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സന്ദീപ് ഘോഷിന്റെ അറസ്റ്റ്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതി കേസിലാണ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തത്.
#RGKarHospital former principal Sandip Ghosh finally ARRESTED by #CBI pic.twitter.com/DiHqZ2EmPG
— Indrajit Kundu | ইন্দ্রজিৎ (@iindrojit) September 2, 2024
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജാമ്യം ലഭിക്കാത്തവകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകളാണ് സന്ദീപിനെതിരെ ചുമത്തിയിരിക്കുന്നത്.
സിബിഐ കഴിഞ്ഞ രണ്ടാഴ്ചയോളമായി സന്ദീപിനെ ചോദ്യം ചെയ്തുവരികയാണ്. ബലാത്സംഗക്കേസില്‍ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായില്ലെന്നാണ് സൂചന.
Sandeep Ghosh, the former principal of RG Kar Medical College in Kolkata, has been taken into custody by the authorities. Further details about the reasons behind the arrest are awaited.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."