ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസെഫിനെ പുറത്താക്കി
ബ്രസീലിയ: ബജറ്റില്‍ കൃത്രിമം കാണിച്ചതിന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിനെ ഇംപീച്ച് ചെയ്തു. 13 വര്‍ഷമായി തുടരുന്ന ഭരണത്തിനു ശേഷമാണ് റൂസെഫിനെ ഇംപീച്ച് ചെയ്യാന്‍ സെനറ്റ് തീരുമാനിച്ചത്.
ഇടതുപക്ഷ വര്‍ക്കിങ് പാര്‍ട്ടിയുടെ നേതാവാണ് ദില്‍മ. കഴിഞ്ഞ ദിവസം ദില്‍മയെ ഇംപീച്ച്മെന്റിന്റെ ഭാഗമായി സെനറ്റ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച് ദില്‍മ പ്രതിരോധത്തിനു ശ്രമം നടത്തിയെങ്കിലും സെനറ്റംഗങ്ങള്‍ ദില്‍മയെ പുറത്താക്കണമെന്ന തീരുമാനമാണ് കൈക്കൊണ്ടത്.
ഇംപീച്ച്മെന്റിനു അനുകൂലമായി 61 അംഗങ്ങള്‍ വോട്ട് ചെയ്തപ്പോള്‍ 20 പേരാണ് ദില്‍മയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. 2019 ജനുവരി ഒന്നുവരെയാണ് ദില്‍മയ്ക്ക് പ്രസിഡന്റായി തുടരാന്‍ കാലാവധി ഉണ്ടായിരുന്നത്. ഇനി ആക്ടിങ് പ്രസിഡന്റ് മൈക്കിള്‍ ടെമെര്‍ ഈ കാലാവധിവരെ പ്രസിഡന്റായി തുടരും. ബ്രസീല്‍ നിയമത്തിനു വിരുദ്ധമായി ബജറ്റ് വഴിവിട്ടു ചെലവഴിച്ചുവെന്നാണ് ദില്മയ്ക്കെതിരേയുള്ള കേസ്. 2014 ഒക്ടോബറിലാണ് ദില്‍മ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."