
എയർ കേരള : ലക്ഷ്യം കുറഞ്ഞ യാത്രാനിരക്ക്; എ.ഒ.സി ലഭിച്ചാൽ ഉടൻ സർവിസ്

ദുബൈ: ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനി (ഡി.ജി.സി.എ)ൽ നിന്ന് എയർ ഓപറേറ്റിങ് സർട്ടിഫിക്കറ്റ് (എ.ഒ.സി) ലഭിക്കുന്ന മുറയ്ക്ക് സെറ്റ് ഫ്ലൈ ഏവിയേഷന്റെ നേതൃത്വത്തിൽ എയർ കേരള സർവിസ് തുടങ്ങുമെന്നും മറ്റു കാര്യങ്ങളെല്ലാം സജ്ജമാണെന്നും ചെയർമാൻ അഫി അഹ്മദ് ദുബൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കമ്പനി സി.ഇ.ഒ ആയി ഹരീഷ് കുട്ടിയെ നിയമിച്ചതിനെക്കുറിച്ചു പ്രഖ്യാപനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എയർ കേരള സർവിസ് ആരംഭവുമായി ബന്ധപ്പെട്ട് ഇനി എ.ഒ.സി മാത്രമാണ് ലഭിക്കാൻ ബാക്കിയുള്ളത്. ഇതിനായി ഉടൻ തന്നെ താനും വൈസ് ചെയർമാൻ അയൂബ് കല്ലട, സി.ഇ.ഒ ഹരീഷ് കുട്ടി എന്നിവരും ഉൾപ്പെടുന്ന സംഘം ഡൽഹിയിൽ ഡി.ജി.സി.എ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഫി പറഞ്ഞു. എയർ കേരളക്ക് പിന്തുണ തേടി കേന്ദ്ര വ്യോമയാന മന്ത്രിയെയും കാണും. ആദ്യ ഘട്ടത്തിൽ മൂന്ന് വിമാനങ്ങളുമായി ഇന്ത്യയിൽ ആഭ്യന്തര സർവിസായിരിക്കും തുടങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി ഉയരുന്നതോടെ അന്തർദേശീയ സർവിസിന് തുടക്കമാവും. നെടുമ്പാശ്ശേരി അന്തർദേശിയ വിമാനത്താവളമായിരിക്കും എയർ കേരളയുടെ പ്രവർത്തന ഹബ്. എൻജിനീയറിങ് അറ്റകുറ്റപ്പണികൾ ചെയ്യാൻ നിലവിൽ കേരളത്തിൽ ഇവിടെ മാത്രമേ സൗകര്യമുള്ളൂ.
താങ്ങാനാവാത്ത ടിക്കറ്റ് നിരക്ക് മൂലം അവധിക്കാലത്ത് പോലും നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസി കുടുംബങ്ങളുടെ അവസ്ഥ മനസ്സിലാക്കിയാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ബജറ്റ് എയർലൈൻ എന്ന സംരംഭത്തിലെത്തിയതെന്ന് വെളിപ്പെടുത്തിയ അഫി, മറ്റേതൊരു വിമാന കമ്പനി നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് എയർ ടിക്കറ്റ് നൽകാൻ സാധിക്കുമെന്ന ഉറപ്പാണ് തങ്ങൾക്കുള്ളതെന്നും വ്യക്തമാക്കി. വിസ് എയർ പോലെ ലോകത്ത് ഈ മാതൃക വിജയകരമായി നടത്തുന്ന എയർലൈനുകൾ ഉണ്ടെന്നും അതാണ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം കുറച്ച് പിന്നീട് നിരക്ക് കൂട്ടുന്ന രീതി അവലംബിക്കില്ലെന്നും പ്രവാസികൾക്ക് മികച്ച സേവനം നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എയർ കേരളയുമായി സഹകരിക്കുന്ന കാര്യത്തിൽ കേരള സർക്കാരിന് അനുകൂല പ്രതികരണമാണുള്ളതെന്നും മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തുമെന്നും അഫി അഹ്മദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എയർ കേരള ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി നിയമിതനായ ഹരീഷ് കുട്ടി എയർ അറേബ്യ, സലാം എയർ, സ്‌പൈസ് ജെറ്റ്, വതനിയ എയർവെയ്‌സ്, ബ്രിട്ടിഷ് എയർവെയ്‌സ് തുടങ്ങിയ കമ്പനികളിൽ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ്.
സലാം എയറിൽ റവന്യൂ ആൻഡ് നെറ്റ്‌വർക് പ്ലാനിങ് ഡയരക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം, കൊവിഡ് വെല്ലുവിളികൾക്കിടയിലും എയർലൈനിൻ്റെ ലാഭക്ഷമത വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എയർ അറേബ്യ, വതനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, വിജയകരമായ വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകി. കൂടാതെ, ഹരീഷ് സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫിസറായും വതനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയരക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഈ മേഖലയിൽ 35 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്. ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചക്കും അതിലുപരി എയർ കേരളയെ ഇന്ത്യയിലെ മുൻ നിര വിമാന കമ്പനിയായി മാറ്റാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി വൈസ് ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു. കമ്പനി വക്താവ് സഫീർ മഹമൂദും പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
Kerala
• 2 days ago
ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ
National
• 2 days ago
ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി
National
• 2 days ago
ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ
Cricket
• 2 days ago
ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ?
International
• 2 days ago
ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്
crime
• 2 days ago
ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ
Cricket
• 2 days ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ
International
• 2 days ago
നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല
Kerala
• 2 days ago
നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു
Kerala
• 2 days ago
അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ
Football
• 2 days ago
കുടുംബങ്ങൾക്കും, വിനോദസഞ്ചാരികൾക്കുമെല്ലാം കൂടുതൽ സൗകര്യപ്രദം; പുതിയ ഇ-വിസ പ്ലാറ്റ്ഫോം അവതരിപ്പിച്ച് കുവൈത്ത്
Kuwait
• 2 days ago
മയക്കുമരുന്ന് ഉപയോഗം: 18 വയസ്സിന് താഴെയുള്ളവർ ഉൾപ്പെട്ട കേസുകളിൽ ഏറ്റവും കൂടുതൽ എറണാകുളം നഗരത്തിൽ; ഹൈക്കോടതി
Kerala
• 2 days ago
പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
Cricket
• 2 days ago
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ
Kerala
• 2 days ago
ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്
Cricket
• 2 days ago
മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അംഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി
Kerala
• 2 days ago
സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു
Kerala
• 2 days ago
തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 2 days ago
സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം
National
• 2 days ago