രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതി: മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി
എറണാകുളം: ബംഗാളി നടിയുടെ ലൈംഗികാരോപണ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി ഹൈക്കോടതി. രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അറസ്റ്റ് ചെയ്താലും സ്‌റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കുമെന്നും അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്.
ബംഗാളി നടി ശ്രീലേഖ മിത്ര നല്‍കിയ പരാതിയിലാണ് രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. താന്‍ നിരപാധിയാണെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറഞ്ഞു. തന്നെ കേസില്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. സംഭവം നടന്നു എന്നു പറയുന്ന സമയം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയിട്ടുള്ളത് എന്നും രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.
സംഭവം നടന്നു എന്നു പറയുന്നത് 2009 ലാണ്. തനിക്കെതിരെ ചുമത്തിയ വകുപ്പ് ജാമ്യം ലഭിക്കാവുന്നതാണ്. എന്നാല്‍ 2013 ല്‍ ഈ വകുപ്പ് ജാമ്യമില്ലാ വകുപ്പായി ഭേദഗതി ചെയ്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാന്‍ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
High Court Disposes Anticipatory Bail Plea in Bengali Actress's Complaint Against Ranjith
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."