HOME
DETAILS

മലപ്പുറം എം.എസ്.പി സ്‌കൂളിലെ അധ്യാപക നിയമനത്തിലും സുജിത് ദാസിന്റെ കൈകടത്തല്‍;  മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ചു 

  
Web Desk
September 05, 2024 | 4:10 AM

Malappuram MSP School Appointment Scandal Allegations of Bribery and Rule Violation

മലപ്പുറം: മലപ്പുറം എം.എസ്.പി സ്‌കൂളിലെ അധ്യാപക നിയമനത്തിലും സുജിത് ദാസിന്റെ കൈകടത്തല്‍.   സ്‌കൂളില്‍ മുന്‍ എസ്പി സുജിത് ദാസ് മുഖ്യമന്ത്രിയുടെ ഉത്തരവ് അട്ടിമറിച്ച് നിയമനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. നിയമനം പിഎസ്‌സിക്ക് വിട്ട ഉത്തരവാണ് സുജിത്ദാസ് അട്ടിമറിച്ചത്. 

പണം വാങ്ങിയാണ് സുജിത് ദാസ് നിയമനം നടത്തിയതെന്ന് കെ.എസ്.യു ആരോപിക്കുന്നു. ആഭ്യന്തര വകുപ്പിന് കീഴില്‍ എയ്ഡഡ് പദവിയിലാണ് മലബാര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍(എം.എസ്.പി) പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 ഫെബ്രവരി 7ന് ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാണ് സ്‌കൂളിന്റെ മാനേജര്‍ കൂടിയായ കമാന്റന്റ് സുജിത് ദാസ് ഉത്തവിറക്കിയത്. 2021 നവംബര്‍ 18നാണ് ഉത്തരവിറക്കിയത്.  വിവിധ അധ്യാപക തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ നടത്താനായിരുന്നു ഉത്തരവ്.

സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച് സുജിത് ദാസ്, സ്‌കൂളില്‍ ആറ് നിയമനങ്ങള്‍ നടത്തിയെന്നാണ് ആരോപണം. സുജിത് ദാസ് എം.എസ്.പിയില്‍ നിന്നും പോയ ശേഷം ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായ വ്യക്തിയുടെ മകനും സ്‌കൂളില്‍ നിയമനം ലഭിച്ചിരുന്നു. ഇതിനായി ലക്ഷങ്ങള്‍ വാങ്ങിയതായും ആരോപണമുണ്ട്.

എംഎസ്പി സ്‌കൂളില്‍ ഇതുവരെ പിഎസ്‌സി നിയമനം നടന്നിട്ടില്ല. നിരവധി ഒഴിവുകളുണ്ടെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  a day ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  a day ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  a day ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  a day ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  a day ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  a day ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  a day ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  a day ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  a day ago