HOME
DETAILS
MAL
സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ഭാവി അരക്ഷിതാവസ്ഥയിലാക്കുന്നു: കെ.എസ്.യു
backup
August 31 2016 | 18:08 PM
കല്‍പ്പറ്റ: വിദ്യാലയങ്ങള്‍ തുറന്ന് മാസങ്ങളായിട്ടും പല ക്ലാസുകളിലേയും പാഠപുസ്തകങ്ങള്‍ ലഭ്യമാകാതെ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജഷീര്‍ പള്ളിവയല്‍ ആരോപിച്ചു.
ഓണപരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ സ്കൂളുകളിലെ പ്രശ്നങ്ങള്‍ കണ്ടില്ലന്ന് നടിച്ചാല്‍ പല വിദ്യാര്‍ഥികളുടെയും പഠനം മുടങ്ങുന്ന അവസ്ഥയാണുള്ളത്.
വിദ്യാര്‍ഥികളെ അരക്ഷിതാവസ്ഥയിലാക്കാതെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്ത് വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കും. രോഹിത്ത് ബോദി, മുനീര്‍ പൊഴുതന, ശ്രീജിത്ത് കുപ്പാടിത്തറ, അഫ്സല് ചീരാല്‍, അലന് സജി, ജിന്‍സ കുളത്തിങ്കല്‍, ഷമീര്‍ അബ്ദുല്ല, ഹര്‍ഷല്‍ കൊന്നാടന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."