HOME
DETAILS

ഹിമാചലിൽ 'ബി.ജെ.പി ഭാഷ'യിൽ കോൺഗ്രസ് മന്ത്രി; തിരുത്തി പാർട്ടി എം.എൽ.എ; മുസ്ലിംകളെച്ചൊല്ലി നിയമസഭയിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ പോര്

  
Salah
September 06 2024 | 04:09 AM

Congress Members Clash Over Remarks on Muslims in Himachal Pradesh Assembly

ന്യൂഡൽഹി: മുസ്ലിംകളെക്കുറിച്ച് കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശ് നിമയസഭയിൽ പാർട്ടി അംഗങ്ങൾ തമ്മിൽ വാക്ക് പോര്. സംസ്ഥാനത്ത് ലൗ ജിഹാദ് കൂടിവരികയാണെന്നും മുസ്ലിംകൾ തെറ്റുകൾ ചെയ്യുന്നവരാണെന്നും നിയമവിരുദ്ധമായി നിർമിക്കുന്ന മസ്ജിദിനെക്കുറിച്ച് അന്വേഷണം വേണമെന്നുമുൾപ്പെടെയുള്ള ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ അനിരുദ്ധ് സിങ്ങിന്റെ നിയമസഭയിലെ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കം. തലസ്ഥാനമായ ഷിംലയിലെ സഞ്ജൗലി മസ്ജിദ് നിയമവിരുദ്ധമായി നിർമിച്ചതാണെന്നും ഇക്കാരണത്താൽ പ്രദേശത്ത് കുഴപ്പത്തിന് കാരണമായെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ച ശൂന്യവേളയിൽ ബി.ജെ.പി എം.എൽ.എ ബൽവീർ വർമയാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ഇതിന് മറുപടി പറയുന്നതിനിടെയാണ് സംഘ്പരിവാർ ശൈലിയിലുള്ള അനിരുദ്ധ് സിങ്ങിന്റെ പ്രതികരണം. പള്ളി നിർമിക്കുന്നതിന് ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി വാങ്ങിയിരുന്നോവെന്ന് മന്ത്രി ചോദിച്ചു. അനുമതി ലഭിക്കാതെയാണ് അവർ നിർമാണം തുടങ്ങിയത്. ഇതൊരു നിയമവിരുദ്ധ നിർമിതിയാണ്. ആദ്യം താഴെ നില നിർമിച്ചു. പിന്നീട് ബാക്കിയുള്ളതും പൂർത്തിയാക്കി. പതിവായി നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്ന ശീലം മുസ്ലിംകൾക്കുണ്ട്. ഇക്കാര്യം മുഴുവനായി അന്വേഷിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സഞ്ജൗലി മാർക്കറ്റിൽ മോഷണം പെരുകുകയാണ്. ലൗ ജിഹാദിനെക്കുറിച്ചുള്ള ആശങ്കകൾ കൂടിവരുന്നുമുണ്ട്. സഞ്ജൗലി മാർക്കറ്റിൽ സ്ത്രീകൾക്ക് നടക്കാൻ കഴിയാതെയായി. കുറ്റകൃത്യം പെരുകി. നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും അപകടകരവും ശ്രദ്ധിക്കേണ്ടതുമായ മറ്റൊരു ഗുരുതരമായ പ്രശ്‌നമാണ് ലൗ ജിഹാദെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മന്ത്രിക്ക് സഭയിൽവച്ച് കോൺഗ്രസ് അംഗം ഹരിഷ് ജനാർദ്ദ തന്നെ മറുപടി നൽകി. പ്രദേശത്ത് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ഹരിഷ് ജനാർദ്ദ, വഖ്ഫ് ഭൂമിയിൽ 1960ൽ ആണ് പള്ളി നിർമിച്ചതെന്ന് അറിയിച്ചു. പിന്നീട് മൂന്നുനില കൂട്ടിച്ചേർക്കുകയാണ് ഉണ്ടായത്. അതിനോട് ചേർന്ന് നിർമിച്ച ശുചിമുറികൾ തകർത്ത് ചില കേന്ദ്രങ്ങൾ മനപ്പൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്നും എം.എൽ.എ പറഞ്ഞു.

വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് മന്ത്രി വിക്രമാദിത്യ സിങ് അഭ്യർഥിച്ചു. എല്ലാവരെയും കൂട്ടിപ്പിടിച്ചുള്ള ചരിത്രമാണ് ഹിമാചലിന്റെത്. എല്ലാവരുടെയും വികാരങ്ങൾ മാനിക്കുകയും നീതിയോടെ പ്രവർത്തിക്കുകയും ചെയ്യും. സർക്കാർ നിയമപ്രകാരം നടപടിയെടുക്കും. നമ്മുടെ സംസ്ഥാനം ദേവഭൂമിയാണ്. മതത്തിന്റെ പേരിൽ ഇവിടെ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മതത്തിൽപ്പെട്ടവരെയും സംസ്ഥാനത്ത് മാനിക്കുമെന്നും നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വേഷിക്കുകയാണ്. സമാധാനപരമായ പ്രതിഷേധങ്ങളെ ബഹുമാനിക്കും. എന്നാൽ ക്രമസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഇടപെട്ട മജ്‌ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി, ഹിമാചൽ ഭരിക്കുന്നത് കോൺഗ്രസാണോ അതോ ബി.ജെ.പിയാണോയെന്ന് ചോദിച്ചു. 'ഹിമാചലിലെ 'മുഹബത് കി ദൂകാനിൽ' (സ്‌നേഹത്തിന്റെ കട) വെറുപ്പ് മാത്രമേയുള്ളൂ. ഹിമാചൽ മന്ത്രി ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും അനിരുദ്ധ് സിങ്ങിന്റെ പ്രസംഗത്തിന്റെ വിഡിയോ പങ്കുവച്ച് ഉവൈസി പറഞ്ഞു. മന്ത്രിയുടെ സഭയിലെ പരാമർശങ്ങൾ സംഘ്പരിവാർ ഏറ്റുപിടിച്ചിട്ടുണ്ട്. ഷിംലയിലെ മസ്ജിദ് നിർമാണം ഈയടുത്തായി ഹിമാചലിലെ ചൂടേറിയ വിഷയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ ഇതിനകം 44 വാദംകേൾക്കലാണ് നടന്നത്.

 

Anirudh Singh, the Minister for Rural Development and a Congress leader, made remarks in the Assembly claiming that "Love Jihad" is on the rise in the state and accusing Muslims of wrongdoing. Singh also demanded an investigation into illegally constructed mosques, specifically mentioning the Sanjauli Mosque in the capital, Shimla. He alleged that the mosque was built unlawfully and has caused unrest in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  23 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago