ശരിയായ രീതിയില്‍ എങ്ങനെ വെള്ളം കുടിക്കാം; വെള്ളം കുടിക്കുമ്പോള്‍ ഏതൊക്കെ ശീലങ്ങള്‍ ഒഴിവാക്കണം?
മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വെള്ളം. തലമുറകളായി നമ്മള്‍ അതിജീവിക്കുന്നതിന്റെ കാരണം വെള്ളമാണ്. വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന 70 ശതമാനവും വെള്ളമാണ്.
പക്ഷേ, നമ്മുടെ സംതൃപ്തിക്കും ദാഹം ശമിപ്പിക്കാനുമായിട്ടും മാത്രം വെള്ളം കുടിച്ചാല്‍ മതിയാകുമോ? വെറുതേ കുറേ വെള്ളം കുടിക്കുന്നത് നിങ്ങള്‍ പ്രതീക്കുന്ന പോലുള്ള ഗുണം ചിലപ്പോള്‍ നല്‍കിയെന്ന് വരില്ല. വെള്ളം കുടിക്കുന്ന കാര്യത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് നിങ്ങള്‍ വരുത്തേണ്ടത്?
കുടിവെള്ളത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?
നമ്മുടെ ദാഹം ശമിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങളും കുടിവെള്ളത്തിന് ഉണ്ട്. നിങ്ങള്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുമ്പോള്‍ - (അതായത് 7 മുതല്‍ 8 ഗ്ലാസ് വരെ)
1. നിങ്ങളുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു
2. നിങ്ങളുടെ ഭാരം നിയന്ത്രിക്കുന്നു
3. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
4. നിങ്ങളുടെ ചര്‍മ്മം മിനുസമാര്‍ന്നതായി നിലനിര്‍ത്തുന്നു
5. നിര്‍ജലീകരണം തടയുന്നു
6. ശരീരത്തിന്റെ ദ്രാവക ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു
വെള്ളം കുടിക്കുമ്പോള്‍ ഏതൊക്കെ ശീലങ്ങള്‍ ഒഴിവാക്കണം?
1. പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കുക
2. ഒറ്റയടിക്ക് ഒരുപാട് വെള്ളം കുടിക്കരുത്.
3. നിന്നുകൊണ്ട് വെള്ളം കുടിക്കരുത്.
എങ്ങനെ ശരിയായ രീതിയില്‍ വെള്ളം കുടിക്കാം?
വെള്ളം തിളപ്പിച്ച് മണ്‍പാത്രങ്ങളില്‍ സൂക്ഷിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. എന്തുകൊണ്ട്? നമ്മള്‍ കഴിക്കുന്ന മിക്ക ഭക്ഷണങ്ങളും ശരീരത്തില്‍ അസിഡിക് ആകുകയും വിഷവസ്തുക്കളെ ഉണ്ടാക്കുകയും ചെയ്യുന്നു. മണ്‍പാത്രങ്ങളില്‍ വെള്ളം സംഭരിക്കുമ്പോള്‍ അത് ആല്‍ക്കലൈന്‍ ആക്കുന്നു. കഴിക്കുമ്പോള്‍, ഈ വെള്ളം ശരീരത്തിലെ അസിഡിറ്റി ഭക്ഷണവുമായി ഇടപഴകുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് അസിഡിക്, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.
കൂടാതെ, കളിമണ്‍ പാത്രങ്ങളില്‍ സംഭരിക്കുന്ന വെള്ളം ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളില്‍ നിന്ന് മുക്തമാണ്, അതിനാല്‍ ഇത് ദിവസവും കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും.
പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നതിന് പകരം സില്‍വര്‍ ഗ്ലാസ്, പിച്ചള പാത്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള വെള്ളം കുടിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ചെമ്പ് ഗ്ലാസ് അല്ലെങ്കില്‍ സ്റ്റീല്‍ ഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമം. ഒരേ സമയം ഒരുപാട് വെള്ളം കുടിക്കുന്നതിന് പകരം അല്‍പാല്‍പ്പമായി കഴിക്കാന്‍ ശ്രദ്ധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."