സണ്‍സ്‌ക്രീനും വേണ്ട ഫേസ് വാഷും വേണ്ട; മുഖസൗന്ദര്യത്തിന് ഇനി പപ്പായ മതി
ഇനി സോപ്പുപയോഗിച്ച് മുഖം കഴുകേണ്ട. സണ്‍സ്‌ക്രീന്‍ ഇടേണ്ട ആര്‍ട്ടിഫിഷ്യല്‍ ക്ലന്‍സറുകളൊന്നും വേണ്ട ഇനി മുഖത്തിന്. മുഖചര്‍മത്തിന് പപ്പായ കഴിക്കുകയും അത് മുഖത്തിടുകയും ചെയ്താല്‍ മതി. പപ്പായയുടെ തൊലിയില്‍ ചര്‍മത്തിനു വേണ്ട പാപ്പിന്‍ എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
അതിനാല്‍ ഇത് മുഖത്ത് തേക്കുന്നതിലൂടെ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാകുന്നു. പപ്പായയില്‍ വൈറ്റമിന്‍ എ, സി, ഇ എന്നിവയും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട് . മുഖചര്‍മത്തിന് ഇത് എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് പലര്‍ക്കുമറിയില്ല. വരണ്ട ചര്‍മം, ചുളിവുകള്‍, കറുപ്പ് എന്നിവമാറ്റിയെടുക്കാന്‍ പപ്പായ തേയ്ക്കുന്നത് നല്ലതാണ്.
ഇത് ചര്‍മ്മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടുക്കുകയും ചര്‍മ്മപ്രശ്‌നങ്ങള്‍ അകറ്റി ചര്‍മ്മത്തിന് സ്‌നിഗ്ധതയും തുടുപ്പം നല്‍കുന്നു. കൂടാതെ പപ്പായ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നതാണ്.
സെന്‍സിറ്റീവ് ആയ ചര്‍മമാണെങ്കില്‍ മുഖക്കുരു വരാന്‍ സാധ്യതയുള്ളതിനാല്‍ ഈ ചര്‍മക്കാര്‍ പപ്പായ തേക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അത് ചര്‍മ്മത്തില്‍ തടിപ്പും ചൊറിച്ചിലുമുണ്ടാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."