എ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തമെന്ന് എം.വി ഗോവിന്ദന്‍, ഗൗരവതരമെന്ന് വി.എസ് സുനില്‍കുമാര്‍
തിരുവനന്തപുരം: ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രയെ ഹൊസാബലയുമായി എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിനെ നിസ്സാരവത്കരിച്ച് സി.പി.എം. കൂടിക്കാഴ്ച നടന്നാല്‍ സി.പി.എമ്മിന് എന്ത് ഉത്തരവാദിത്തമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ചോദ്യം. ''എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം'' - എം.വി. ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും ഇതേരീതിയിലാണ് ഗോവിന്ദന്‍ പ്രതികരിച്ചത്.
എ.ഡി.ജി.പി-ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ വാര്‍ത്ത ശരിയാണെങ്കില്‍ അത് ഗൗരവമുള്ളതാണെന്ന് തൃശ്ശൂരിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. എ.ഡി.ജി.പി-ആര്‍.എസ്.എസ് നേതാവിനെ കണ്ടെന്നത് നിലവില്‍ വാര്‍ത്തയാണ്.
വസ്തുത എന്തെന്ന് പുറത്തുവന്നിട്ടില്ല. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നെങ്കില്‍ അത് ഗുരുതരമായ കാര്യമാണ്. ആ കൂടിക്കാഴ്ചക്ക് തൃശൂര്‍ പൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കില്‍ തൃശൂര്‍ പൂരം കലക്കിയ ഒരു കക്ഷി ആര്‍.എസ്.ാേഎസാണ് എന്ന് ഉറപ്പിക്കാം. വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഇത് ഗൗരവകരമായ കാര്യമാണ്. അന്വേഷണം വേണം. കൂടുതല്‍ അറിഞ്ഞതിനു ശേഷമേ മറുപടി പറയാന്‍ സാധിക്കൂ. സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."