കുടുംബശ്രീയില്‍ ജോലി നേടാം; ആയിരത്തിനടുത്ത് ഒഴിവുകള്‍; ഡിഗ്രിക്കാര്‍ക്ക് അവസരം; എല്ലാ ജില്ലയിലും ഒഴിവുകളുണ്ട്
കേരള സര്‍ക്കാരിന് കീഴില്‍ കുടുംബശ്രീയില്‍ ജോലി നേടാം. കുടുംബശ്രീ ഹരിത കര്‍മ്മ സേനയില്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ആകെ ആയിരത്തിനടുത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 12നകം തപാല്‍ മുഖേന അപേക്ഷിക്കണം.
തസ്തിക& ഒഴിവ്
കുടുംബശ്രീയില്‍ ഹരിത കര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍ നിയമനം. 1600 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.
ഹരിത കര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍- ജില്ല, ഹരിത കര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍- സി.ഡി.എസ് എന്നിങ്ങനെ രണ്ട് തസ്തികകളാണുള്ളത്.
പ്രായപരിധി
25 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത
ഹരിത കര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍- ജില്ല
ബിരുദാനന്തര ബിരുദം
കമ്പ്യൂട്ടര്‍ പരിജ്ഞാനം
2 വര്‍ഷത്തെ ഫീല്‍ഡ് ലെവല്‍ പ്രവൃത്തി പരിചയം
ഹരിത കര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍- സി.ഡി.എസ്
ബിരുദം/ ഡിപ്ലോമ
കമ്പ്യൂട്ടര്‍ പരിജ്ഞാനം (സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക)
ശമ്പളം
ഹരിത കര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍- ജില്ല
25,000 രൂപ.
ഹരിത കര്‍മ്മസേന കോ-ഓര്‍ഡിനേറ്റര്‍- സി.ഡി.എസ്
10,000 രൂപ
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഓരോ ജില്ലകളിലെയും വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം അതത് ജില്ലക കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ നിന്നോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ചില ജില്ലകളില്‍ 12ാം തീയതിയും, ചിലയിടങ്ങളില്‍ 13ാം തീയതിയുമാണ്. അതിന് മുന്‍പായി തപാല്‍ മുഖേന നല്‍കണം.
പരീക്ഷ ഫീസായി ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, എറണാകുളം ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, അയല്‍ക്കൂട്ട അംഗം / കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പംഗം ആണെന്നതിനും വെയിറ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നതിനും സി.ഡി.എസ്സിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ കുടുംബശ്രീ HKS COD 2 അല്ലെങ്കില്‍ HKS COD 3 എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
വിശദ വിവരങ്ങള്‍ക്ക്: click
വിജ്ഞാപനം: click
Kudumbashree Close to a thousand vacancies Opportunity for degree holders
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."