മീനങ്ങാടി സെന്റ് മേരീസ് സൂനോറ പള്ളിയില്‍ തിരുനാള്‍
കല്‍പ്പറ്റ: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മീനങ്ങാടി സെന്റ് മേരീസ് സൂനോറ യാക്കോബായ സുറിയാനി പള്ളിയില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ വിപുലമായ പരിപാടികളാണ് നടത്തുന്നത്.
സ്വീറ്റ് മെലഡീസ് റാക്കാട് നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. എട്ടിന് വിശുദ്ധ കുര്‍ബാനക്ക് ശേഷം നടത്തുന്ന പൊതുസമ്മേളനത്തില്‍ വച്ച് രണ്ട് നിര്‍ധനര്‍ക്ക് ഈ വര്‍ഷം നിര്‍മിച്ച് നല്കുന്ന വീടുകളുടെ താക്കോല്‍ദാനവും കാന്‍സര്‍ രോഗികള്‍ക്കും വിവിധ സഹായ വിതരണവും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നിര്‍വഹിക്കും. വൈദികരും വിശിഷ്ട വ്യക്തികളും പങ്കെടുത്ത് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ മീനങ്ങാടി സെന്റ് മേരീസ് സൂനോറ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജേക്കബ് തോമസ് തണങ്ങുംപതിക്കല്‍. കെ.എം. കുര്യാക്കോസ്, കെ.എം ഐസക് കോലഞ്ചേരി, ബേസില്‍ ജോര്‍ജ് തുരുത്തുമ്മേല്‍, പി.എം മാത്യു പാറേക്കര എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."