HOME
DETAILS

ആശങ്കയില്ല;  ജയ് ഷാ ഐ.സി.സി അധ്യക്ഷനായതില്‍ പ്രതികരണവുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

  
Web Desk
September 08, 2024 | 3:57 AM

PCB Chairman Mohsin Naqvi Expresses No Concern Over Jay Shah Becoming ICC Chairman

ന്യൂഡല്‍ഹി: ജയ് ഷാ ഐ.സി.സി അധ്യക്ഷനായതില്‍ ആശങ്കയില്ലെന്ന്  പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി. ജയ് ഷായുമായി ബന്ധപ്പെടുകയാണ്. അദ്ദേഹം ഐ.സി.സി ചെയര്‍മാനായതില്‍ ആശങ്കകളില്ല. സെപ്റ്റംബര്‍ എട്ട് ഒമ്പത് തീയതികളിലായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംഘടനയുടെ പുതിയ പ്രസിഡന്റ് ആരാണെന്നതില്‍ ചര്‍ച്ചയുണ്ടാകും. എന്നാല്‍, താന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും സല്‍മാന്‍ നാസിറാവും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ചാമ്പ്യന്‍സ് ട്രോഫിയുടെ നടത്തിപ്പില്‍ ബി.സി.സി.ഐയുമായും സംസാരിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഐ.സി.സി ചെയര്‍മാനായി ജയ് ഷാ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഐ.സി.സിയുടെ ഗ്രേക് ബാര്‍ക്ലേയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലായിരുന്നു ജയ് ഷാ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായത്. ജഗ്മോഹന്‍ ഡാല്‍മി, ശരത് പവാര്‍, എന്‍ ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ തുടങ്ങിയവര്‍ക്ക് ശേഷം ചെയര്‍മാനാകുന്ന ഇന്ത്യക്കാരനാണ് ജയ് ഷാ. ഐ.സി.സിയുടെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനും ജയ് ഷാ തന്നെയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago