'നെതന്യാഹുവെന്നാല്‍ മരണം, ബെന്‍ഗ്വിര്‍ ഭീകരന്‍' പ്രതിഷേധവുമായി ഇസ്‌റാഈലില്‍ ലക്ഷങ്ങള്‍ തെരുവില്‍
ടെല്‍ അവീവ്: ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാക്കി ഹമാസ് തടവിലാക്കിയ ബന്ദികളുടെ കുടുംബാംഗങ്ങള്‍. ലക്ഷങ്ങളാണ് നെതന്യാഹുവിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. തെല്‍അവീവില്‍ നടന്ന പ്രതിഷേധത്തില്‍ അഞ്ചു ലക്ഷത്തിലെറെ ആളുകള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമാനമായ പ്രതിഷേധങ്ങള്‍ ജറുസലേം, ഹൈഫ, ബീര്‍ഷേവ തുടങ്ങിയ സ്ഥലങ്ങളിലുമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബന്ദികളെ തിരിച്ചെത്തിക്കാന്‍ കഴിയാത്ത നെതന്യാഹു സര്‍ക്കാറിന്റെ നടപടിയിലാണ് പ്രതിഷേധം. നെതന്യാഹുവെന്നാല്‍ മരണമെന്നാണ് അര്‍ഥമാക്കുന്നതെന്ന് വിമര്‍ശിച്ചാണ് വലിയ പ്രതിഷേധം അരങ്ങേറിയത്.
നെതന്യാഹുവിന്റെ നടപടി ജനങ്ങളോടുള്ള കുറ്റകൃത്യമാണ്. സിയോണിസത്തിനും ഇസ്‌റാലിനും എതിരാണ് അദ്ദേഹത്തിന്റെ നടപടി. നെതന്യാഹുവെന്ന സുരക്ഷയല്ല, മരണമാണെന്നും അവര്‍ വിമര്‍ശിച്ചു. ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ നിസംഗതയില്‍ വിമര്‍ശനവുമായി ഹമാസ് തടവിലാക്കിയ ബന്ദികളില്‍ ഒരാളുടെ മാതാവായ ഇനാവ് സാന്‍ഗുക്കര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രതിരോധസേനയുടെ ആസ്ഥാനത്തിന് മുന്നിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
ഹമാസ് ബന്ദികളാക്കിയവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് നെത്യനാഹുവിനെതിരെ വീണ്ടും പ്രതിഷേധം ശക്തമായത്.
ഗസ്സയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായ്ര്‍ ലാപിഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗസ്സയില്‍ ഹമാസ് ബന്ദികളാക്കി വെച്ച ഇസ്‌റാഈല്‍ പൗരന്‍മാരുടെ മോചനത്തിനായി പ്രത്യേക കരാറുണ്ടാക്കണമെന്നും ലാപിഡ് ആവശ്യപ്പെട്ടു.
'കരാറുണ്ടാക്കുക, യുദ്ധം അവസാനിപ്പിക്കുക, രാജ്യം സുരക്ഷിതമാക്കുക.?'എന്നാണ് ലാപിഡ് എക്‌സില്‍ കുറിച്ചത്. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ ആക്രമണത്തില്‍ ഇസ്‌റാഈല്‍ സൈന്യം 40,000ത്തിലേറെ ഫലസ്തീനികളെയാണ് കൊന്നൊടുക്കിയത്. ഇസ്‌റാഈലിന്റെ ആക്രമണം 23 ലക്ഷം ആളുകളുടെ കിടപ്പാടം നഷ്ടമാക്കി. യുദ്ധഭൂമിയായ ഗസ്സയില്‍ പട്ടിണിയും രോഗവും വ്യാപകമാണ്. പോളിയെ വരെ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്.
Protesters scuffle with police, try to break through a barricade. They’re chanting “shame,” “Ben Gvir is a terrorist” and “where were you at Sde Teiman,” the infamous prison where Palestinian prisoners were abused, at the cops pic.twitter.com/euqqU5WWSP
— Linda Dayan (@LindaDayan9) September 7, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."