കോണ്‍ഗ്രസ് അംഗത്വം എടുത്തതിന് പിന്നാലെ ബജ്‌രംഗ് പൂനിയക്ക് വധഭീഷണി
ന്യൂഡല്‍ഹി: മുന്‍ ഗുസ്തിതാരവും കോണ്‍ഗ്രസ് നേതാവുമായ ബജ് രംഗ് പൂനിയക്ക് വധഭീഷണി. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ കൊല്ലുമെന്നാണ് വിദേശ നമ്പറില്‍ നിന്നും ലഭിച്ച വാട്‌സ്ആപ്പ് സന്ദേശത്തിലുള്ളത്. സംഭവത്തില്‍ ബജ് രംഗ് പൂനിയ പൊലിസില്‍ പരാതി നല്‍കി.
വെള്ളിയാഴ്ച്ചയാണ് ഗുസ്തി താരങ്ങളായ ബജ് രംഗ് പൂനിയയും, വിനേഷ് ഫോഗട്ടും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പിന്നാലെ പൂനിയയെ അഖിലേന്തയ കിസാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് ചെയര്‍മാനായും നിയമിച്ചിരുന്നു.
ഇരുവരെയും കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചതോടെ വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ മുന്നേറ്റമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി ദേശീയ നതൃത്വം. വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക്‌സിലെ മെഡല്‍ നഷ്ടവും, ഗുസ്തി താരങ്ങളുടെ സമരവും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ച വിഷയമാണ്. സംസ്ഥാനത്ത് അലയടിക്കുന്ന ബി.ജെ.പി വിരുദ്ധ തരംഗവും ഇന്‍ഡ്യ സഖ്യത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
After joining the Congress Bajrang Poonia received death threats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."