പൊളിയാണേ പിടി.... കോഴിക്കറിയും ചേര്‍ത്തൊരു പിടിയങ്ങു പിടിക്കാം
രുചികരമായ ഒരു വിഭവമാണ് പിടിയും കോഴിക്കറിയും. പഴമ ഏറെയുള്ള ഈ രുചി അത്രയും പ്രിയപ്പെട്ടതാണ്. വെന്തുകുറുകിയ പിടിയിലേക്ക് തേങ്ങാപാല്‍ ചേര്‍ത്ത് കോഴിക്കറിയൊഴിച്ച് ഒരു പിടി പിടിച്ചാലുണ്ടല്ലോ, വായില്‍ കപ്പലോടും...
അരിപ്പൊടി- അര കിലോ
തേങ്ങാ പീര - ഒരു തേങ്ങയുടെ
ജീരകം - കാല്‍ ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം
അരിപ്പൊടിയും തേങ്ങാപീരയും ചേര്‍ത്തു വറുക്കുക. ചുവപ്പുനുറമാകുന്നതിനു മുമ്പ് വാങ്ങിവയ്ക്കുക. ഇനി വെള്ളം തിളപ്പിച്ച് പൊടി കുഴച്ച് മാവാക്കുക. ഈ മാവില്‍ നിന്ന് ചെറിയ ഉരുളകളാക്കിയെടുക്കുക. ഇനി തിളച്ചുവരുന്ന വെള്ളത്തിലേക്ക് ഈ പിടികളിട്ടുകൊടുക്കുക. പൊട്ടിപ്പോവാതെ ഇളക്കിക്കൊടുക്കുക. പിടി കുറുകിവരുമ്പോള്‍ ഉരുളകള്‍ മുകളില്‍ തെളിഞ്ഞു വരും അപ്പോ ഓഫ് ചെയ്യുക.

കോഴിക്കറി
കോഴിയിറച്ചി - 500
മുളകുപൊടി മഞ്ഞപ്പൊടി മല്ലിപ്പൊടി
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്
കുരുമുളകു പൊടി
ഗരംമസാല
ഏലയ്ക്കാ
തേങ്ങചിരവിയത്
സവാള
കറിവേപ്പില വറ്റല്‍ മുളക്
തേങാകൊത്ത്

പാകം ചെയ്യുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ മഞപ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് അരമണിക്കൂര്‍ പുരട്ടിവയ്ക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് തേങ്ങ ചിരവിയതും കറിവേപ്പിലയും വറ്റല്‍മുളകും ചെറിയുള്ളി തേങ്ങ ഇവ വറുത്തെടുക്കുക. ഇതിലേക്ക് മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും കൂടെ ചേര്‍ത്ത് ഒന്നുകൂടെ ചൂടാക്കി തീ ഓഫ് ചെയ്യുക. ഇനി അരച്ചെടുക്കാം.
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തി വറുക്കുക. ഇതിലേക്ക് സവാളയും ഇഞ്ചിവെളുത്തുളളി എന്നിവയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇനി ഇതിലേക്ക് അരച്ചുവച്ച അരപ്പ് ചേര്‍ക്കുക. വെന്തുകഴിയുമ്പോള്‍ തേങ്ങാകൊത്തു ചേര്‍ത്ത് വിളമ്പുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."