HOME
DETAILS

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

  
November 07, 2025 | 5:24 PM

uae clarifies freelance visa status amidst rumors

ദുബൈ: ഫ്രീലാൻസ് വിസകൾ നൽകുന്നത് നിർത്തിവെച്ചു എന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ നിഷേധിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി.

നിലവിലെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ച് ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ഫ്രീലാൻസ് വിസകൾ നൽകുന്നത് തുടരുന്നുണ്ടെന്ന് അദ്ദേഹം ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വ്യാജമാണെന്നും, വിവരങ്ങൾക്കായി വിശ്വസ്ത സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് യുഎഇ നിർത്തിവെച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് GDRFA-യുടെ വിശദീകരണം.

അതേസമയം, ഏതാനും ചിലർ സ്വകാര്യ നേട്ടങ്ങൾക്കായി ഫ്രീലാൻസ് വിസ സംവിധാനം ദുരുപയോഗം ചെയ്യാൻ ശ്രമിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്ന്, വിസ അനുവദിക്കുന്നത് ഇപ്പോൾ കർശനമായി നിരീക്ഷിക്കുന്നുണ്ട്. നിയമപരവും അംഗീകൃതവുമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ അപേക്ഷകൾ പരിഗണിക്കുകയുള്ളൂ.

നിയമലംഘനം തടയാൻ നിരീക്ഷണ സംഘങ്ങൾ

തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ തടയുന്നതിനും, നിയമവിരുദ്ധമായ വിസ കച്ചവടം അവസാനിപ്പിക്കുന്നതിനും, ആളുകളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി പ്രത്യേക പരിശോധനാ, സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഫ്രീലാൻസ് വിസ നിയമങ്ങൾ

ഫ്രീലാൻസ് വിസ ലഭിച്ച ഒരാൾക്ക് അവരുടെ സ്പെഷ്യലൈസേഷൻ മേഖലയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കും. എന്നാൽ, ഈ വിസ കൈവശമുള്ളവർക്ക് അതേ മേഖലയിലോ മറ്റ് ജോലികൾക്കോ മറ്റൊരാളെ സ്പോൺസർ ചെയ്യാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

The General Directorate of Residency and Foreigners Affairs (GDRFA) in Dubai has denied reports that freelance visas have been suspended. Lieutenant General Mohammed Ahmed Al Marri, head of GDRFA, clarified that existing visa holders can still renew their permits as usual, while new applications are currently not being accepted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  2 hours ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  2 hours ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  2 hours ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  2 hours ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  2 hours ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

ആശാരിപ്പണിക്കെത്തി; ജോലിക്കിടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം, പ്രതി പിടിയിൽ

crime
  •  3 hours ago
No Image

മിന്നൽ രക്ഷാദൗത്യവുമായി ഒമാൻ വ്യോമസേന: ജർമ്മൻ പൗരനെ കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു

latest
  •  3 hours ago
No Image

വോട്ടർപട്ടിക പുതുക്കൽ: രാത്രിയിലും വീടുകൾ കയറി ബി.എൽ.ഒമാർ

Kerala
  •  3 hours ago
No Image

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് സ്വർണകപ്പ്; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി ശിവൻകുട്ടി

Kerala
  •  3 hours ago