ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹരജികള്‍ നാളെ ഹൈക്കോടതി പരിഗണിക്കും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹരജികള്‍ നാളെ രാവിലെ ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ച് ആയിരിക്കും പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുക. ആറ് ഹരജികളാണ് പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിശോധിക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ച് രൂപീകരിച്ചത്. റിപ്പോര്‍ട്ടില്‍ പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ ജോസഫ് എം പുതുശ്ശേരി നല്‍കിയ ഹരജി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ എന്നിവയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സെപ്റ്റംബര്‍ 9 ന് മുമ്പ് റിപ്പോര്‍ട്ട് കൈമാറണമെന്നായിരുന്നു സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൂടാതെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് കോടതിക്ക് കൈമാറുക.
"The Hema Committee report is set to be considered by the High Court tomorrow, with petitions to be heard. Stay updated on the latest developments and the court's decision."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."