2000 പാക്കറ്റ് ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍ക്കാന്‍ ശ്രമിച്ച 2000 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങളുമായി ഉത്തര്‍ പ്രദേശ് സ്വദേശി അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് സ്വദേശി രൂപേഷ് കുമാര്‍ (25) ആണ് അറസ്റ്റിലായത്.
ഇന്നലെ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയ്ക്ക് സമീപം വെച്ചാണ് സി.ഐ സി.എ അബ്ദുല്‍ റഹീമും സംഘവും രൂപേഷിനെ അറസ്റ്റ് ചെയ്തത്.
കര്‍ണാടകയില്‍ നിന്ന് കൊണ്ടുവന്ന് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചതെന്ന് പൊലിസ് പറഞ്ഞു.
രൂപേഷ് കാസര്‍കോട്ട് നേരത്തേയും ഇത്തരത്തില്‍ പാന്‍ ഉല്‍ന്നങ്ങള്‍ വില്‍പ്പന നടത്തിയതായി പൊലിസ് സംശയിക്കുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. എസ്.ഐ മോഹനന്‍, അഡീ. എസ്.ഐ വരുണ്‍ ജി. കൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഓസ്റ്റിന്‍ തമ്പി, തോമസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."