എലൈറ്റ് അഹമ്മദ് ഹാജിക്ക് നാടിന്റെ അന്ത്യാഞ്ജലി
തൃക്കരിപ്പൂര്‍: ചൊവ്വാഴ്ച്ച നിര്യാതനായ എലൈറ്റ് അഹമ്മദ് ഹാജിക്ക് നാടിന്റെ അന്ത്യാഞ്ജലി. ബംഗളൂരുവിലെ മലയാളികള്‍ക്ക് സുപരിചിത നാമമണ് എലൈറ്റ് എന്നറിയപ്പെടുന്ന അഹമ്മദ് ഹാജിയുടേത്. വളരെ ചെറുപ്പത്തില്‍ തന്നെ സ്ഥിരോത്സാഹം കൊണ്ട് നേട്ടം കൊയ്ത ജീവിത ഗാഥയാണ് എലൈറ്റിന്റേത്.
ബംഗളൂരുവില്‍ ഏറെ തിരക്കേറിയ മജിസ്റ്റിക്കില്‍ അംബര ചുംബിയായി തലയുയര്‍ത്തി നില്ക്കുന്ന ഹോട്ടല്‍ അഡോറ വിദേശ വിനോദ സഞ്ചാരികളുടക്കമുള്ളവരുടെ വാസകേന്ദ്രമാണ്. എലൈറ്റ് എന്ന നാമത്തില്‍ അറിയപ്പെട്ടിരുന്ന ഹോട്ടല്‍ പില്ക്കാലത്ത് അഡോറ ഹോട്ടലായി മറ്റുകയായിരുന്നു. രുചി വൈവിധ്യങ്ങളില്‍ ഏറെ പേരും പെരുമയുമുള്ള എലൈറ്റ് ഹോട്ടലിന്റെ പേര് ഹാജിയുടെ പേരിനൊപ്പം ചേര്‍ത്താണ് എ. അഹമ്മദ് എന്നത് എലൈറ്റ് അഹമ്മദ് ഹാജിയായി വിളിപ്പേര് വന്നത്. ബംഗളൂരു മലയാളികള്‍ക്കിടയില്‍ അത്രത്തോളം പ്രശസ്തമായിരുന്നു എലൈറ്റ് ഹോട്ടല്‍. ഹാജിയ്യുടെ മയ്യിത്ത് ഒരു നോക്കുകാണുന്നതിന് ബംഗളൂരുവില്‍ നിന്ന് പ്രദേശവാസികള്‍ എത്തിയിരുന്നു. ഇന്നലെ രാവിലെ പത്തിന് ഉദിനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."