ആര്.എസ്.എസ് നേതാക്കളെ എ.ഡി.ജി.പി കണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി; എ.ഡി.ജി.പിക്കും പി ശശിക്കുമെതിരെ ആരോപണവുമായി പി.വി അന്‍വര്‍
മലപ്പുറം: എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന ആരോപണവുമായി പി.വി അന്‍വര്‍ എം.എല്‍.എ. മുഖ്യമന്ത്രിയുടെ മുന്നിലെത്താതെ ഇത് പൂഴ്ത്തിയത് എ.ഡി.ജി.പി. എം.ആര്. അജിത് കുമാറും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണെന്നും അന്‍വര്‍ പറഞ്ഞു.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ തന്നെ അദ്ദേഹത്തെ ചതിച്ചു. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പൊലിസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലിസിലെ ആര്.എസ്.എസുകാര്‍ സര്‍ക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ വ്യക്തമാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."