മൈക്രോസോഫ്റ്റ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക മുന്നറിയിപ്പുമായി കേന്ദ്രം
മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ഓഫീസ്, ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നത്തെ കുറിച്ച് മൈക്രോസോഫ്റ്റ് അറിഞ്ഞിട്ടുണ്ട്, ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെന്നും അത് വലിയ ഹാക്കിങ് ശ്രമങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ഉപഭോക്താക്കള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉടന്‍ തന്നെ കമ്പനി പുറത്തിറക്കിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമുണ്ട്. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തിറക്കിയ മുന്നറിയിപ്പ് അതീവ ഗുരുതര വിഭാഗത്തില്‍ പെടുന്നതാണ്.
മൈക്രോസോഫ്റ്റ് വിന്‍ഡോസ്, മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ്, മൈക്രോസോഫ്റ്റ് എഷ്വര്‍, എക്സ്റ്റന്റഡ് സെക്യൂരിറ്റി അപ്‌ഡേറ്റ്‌സ്, മൈക്രോസോഫ്റ്റ് എസ്‌ക്യുഎല്‍ സെര്‍വര്‍ തുടങ്ങിയ മൈക്രോസോഫ്റ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടാണ് സേര്‍ട്ട് ഇന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളില്‍ നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റത്തിലോ പ്ലാറ്റ്‌ഫോമിലോ കൂടുതല്‍ നിയന്ത്രണം കൈവരിക്കാനാവുകയും, വിവരങ്ങള്‍ കൈക്കലാക്കാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും, സൈബറാക്രമണം നടത്താനും, ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താനുമെല്ലാം സാധിക്കുമെന്നും സേര്‍ട്ട് ഇന്‍ വ്യക്തമാക്കുന്നു. ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് മൈക്രോസോഫ്റ്റ് പരിഹരിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഉപഭോക്താക്കളോടും എത്രയും വേഗം പുതിയ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നു.
The Indian government has issued a warning to users of Microsoft products, urging them to be cautious of potential cyber threats. Stay safe online and learn more about the latest security alert.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."